പാലായിൽ യുഡിഎഫുമായി വേർപെട്ട നിലയിൽ ജോസഫ്

'യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തും. ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യമില്ല'

news18
Updated: September 7, 2019, 2:46 PM IST
പാലായിൽ യുഡിഎഫുമായി വേർപെട്ട നിലയിൽ ജോസഫ്
പി.ജെ ജോസഫ്
  • News18
  • Last Updated: September 7, 2019, 2:46 PM IST
  • Share this:
കോട്ടയം: പാലായില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലെന്ന് പി ജെ ജോസഫ്. യു.ഡി.എഫിനു വേണ്ടി വേറിട്ടു പ്രചാരണം നടത്തുമെന്നും ജോസഫ് കൊച്ചിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ മറുവിഭാഗം അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് തങ്ങള്‍ക്കേറ്റ മുറിവാണെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം തങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും. പി.ജെ.ജോസഫിനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്പിൽ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

Also Read- വാഹനങ്ങളിലെ വിൻഡോ കർട്ടനും കൂളിംഗ് ഫിലിമും മാറ്റിയില്ലേ...5000 രൂപ പിഴ
First published: September 7, 2019, 1:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading