കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണത്തിൽ കോൺഗ്രസിനെതിരെ കുറുക്ക് മുറുകുന്നു. കോടികളുടെ അഴിമതി മറച്ചുവെക്കാൻ കോൺഗ്രസ് നേതാക്കൾ അച്ഛനെ ഇല്ലാതാക്കിയെന്ന ആരോപണവുമായി ചെറുപുഴയിൽ ആത്മഹത്യ ചെയ്ത ജോസഫിന്റെ മകൻ ഡെൻസ് ജോസഫ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിലാണ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുള്ളത്.
ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഡെൻസ് കത്തിൽ പറയുന്നു.
സ്വന്തം പാർട്ടി ആയതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്ന കെ കരുണാകരൻ ട്രസ്റ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പിതാവ് തയ്യാറായത് എന്നാൽ അധ്വാനിച്ച പണത്തിന് വേണ്ടി കെഞ്ചിയെങ്കിലും ആർത്തിമൂത്ത കോൺഗ്രസ് നേതാക്കൾ പണം നൽകാതെ മാസങ്ങളോളം ബുദ്ധിമുട്ടിച്ചു. കരാർ തുക സംബന്ധിച്ച രേഖകൾ ഒന്നും ഇപ്പോൾ കാണാനില്ലെന്നും കോടിക്കണക്കിനു രൂപയുടെ അഴിമതി മറച്ചുവയ്ക്കാൻ പപ്പയെ ഇല്ലാതാക്കിയെന്ന് സംശയിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേൽ ജോസഫിനെ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.