'കേട്ടുകേള്‍വി പ്രചരിപ്പിക്കലല്ല മാധ്യമപ്രവര്‍ത്തനം'; ഡോ. ഷിനു ശ്യാമളൻ കേസിൽ കേരള ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്ന കേസിൽ ഡോ. ഷിനു ശ്യാമളനും പ്രമുഖ ചാനലിന്റെ മേധാവിയും നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.

News18 Malayalam | news18-malayalam
Updated: August 11, 2020, 9:42 PM IST
'കേട്ടുകേള്‍വി  പ്രചരിപ്പിക്കലല്ല മാധ്യമപ്രവര്‍ത്തനം'; ഡോ. ഷിനു ശ്യാമളൻ കേസിൽ കേരള ഹൈക്കോടതിയുടെ മുന്നറിയിപ്പ്
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: കെട്ടിച്ചമച്ച കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി. സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. എന്ത് പ്രസിദ്ധീകരിക്കണമെന്നതിൽ വിവേകപരമായ തീരുമാനമെടുക്കാം. എഎന്നാൽ വാർത്തയുടെ ആധികാരികത ഉറപ്പാക്കണം. വ്യക്തികളെയോ ഒരു വിഭാഗം ജനങ്ങളുളെയോ മോശമാക്കുന്നതാകരുത് വാർത്ത. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ കാണണമെന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്ന കേസിൽ  ഡോ. ഷിനു ശ്യാമളനും പ്രമുഖ ചാനലിന്റെ മേധാവിയും നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പരാമര്‍ശം ചാനൽ  പരിപാടിയില്‍ നടത്തിയതിനാണ്  ഡോക്ടര്‍ ഷിനു ശ്യാമളനും ചാനൽ മേധാവിക്കുമെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

വലിയ ഉത്തരവാദിത്വമാണ് ഓരോ മാധ്യമ പ്രവര്‍ത്തകനുമുള്ളതെന്നും കോടതി പറഞ്ഞു. ജനാധിപത്യത്തിന്റെ നട്ടെല്ലാണ് മാധ്യമങ്ങള്‍. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ മാധ്യമ പ്രവർത്തകനും ഓര്‍ക്കണം. ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
TRENDING ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു [NEWS]'ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ കിട്ടിയതെങ്ങന? ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത': കെ സുരേന്ദ്രൻ [NEWS] സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം[NEWS]
ആരോഗ്യവകുപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഒറ്റപ്പെട്ട വീഴ്ചകൾ ചൂണ്ടിക്കാട്ടി ചര്‍ച്ചയാക്കാന്‍ ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന് അവകാശമില്ല. അത്തരത്തില്‍ ചെയ്യുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. ചില കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Published by: Aneesh Anirudhan
First published: August 11, 2020, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading