• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കെ സതീഷ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കെ സതീഷ് അന്തരിച്ചു

കേരളാ ഡയറി എന്ന പരമ്പരക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കെ സതീഷ് (59) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കാഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ദൂരദര്‍ശന്‍, കൈരളി ടി.വി, സി ഡിറ്റ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

    കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന അശ്വമേധത്തിന്റെ ആദ്യ പ്രൊഡ്യൂസറായിരുന്നു. കേരളാ ഡയറി എന്ന പരമ്പരക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ യുറീക്കയില്‍ കുട്ടികള്‍ക്ക് വേണ്ടിയും എഴുതിയിരുന്നു.

    നിരവധി ബാലസാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. തൃശൂരില്‍ വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. നിരവധി ജനകീയ സമരങ്ങളിലും കൂട്ടായ്മകൡലും സജീവ സാന്നിധ്യമായിരുന്നു സതീഷ്. ഒരു വര്‍ഷം ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ചിന്ത വാരികയുടെ സ്ഥാപക പത്രാധിപ സമിതി അംഗം ആയിരുന്ന കെ.ഇ.കെ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ മായ കവിയൂര്‍. മക്കള്‍: തേജസ്വിനി(അസി പ്രൊഫസര്‍, ചാലക്കുടി നിര്‍മല കോളേജ്), മനസ്വിനി, അസി. പ്രൊഫസര്‍ വളാഞ്ചേരി ശ്രീനാരായണ കോളേജ്) മരുമകന്‍ അനന്ദു ശര്‍മ്മ.

    സംസ്‌കാരം രാവിലെ 10.00ന് കൂത്താട്ടുകുളത്തിനടുത്ത വെളിയന്നൂരില്‍.
    Published by:Naseeba TC
    First published: