• HOME
  • »
  • NEWS
  • »
  • kerala
  • »
  • JOURNALIST AND WRITER MANOJ NAIR FOUND DEAD AT HIS

പത്രപ്രവർത്തകനും കലാ വിമര്‍ശകനുമായ മനോജ് നായർ മരിച്ചനിലയില്‍

ഫോര്‍ട്ട്‌കൊച്ചിയിലെ വാടകവീട്ടിൽ കണ്ടെത്തിയ മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കമുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ്, കൊച്ചി ബിനാലെയുടെ 'ആര്‍ടിസ്റ്റ് സിനിമ' വിഭാഗം ക്യുറേറ്ററായിരുന്നു.

മനോജ് നായർ

മനോജ് നായർ

  • News18
  • Last Updated :
  • Share this:
    കൊച്ചി പ്രശസ്ത കലാ വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായിരുന്ന മനോജ് നായരെ(50) മരിച്ച നിലയിൽ കണ്ടെത്തി.  ഫോര്‍ട്ട്‌കൊച്ചിയിലെ വാടകവീട്ടിൽ കണ്ടെത്തിയ മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കമുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയായ മനോജ്, കൊച്ചി ബിനാലെയുടെ 'ആര്‍ടിസ്റ്റ് സിനിമ' വിഭാഗം ക്യുറേറ്ററായിരുന്നു.

    ഇന്ത്യന്‍ എക്‌സ്പ്രസ്, ഏഷ്യന്‍ ഏജ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇക്കണോമിക് ടൈംസ്, ഔട്ട്‌ലുക്, പയനിയര്‍ എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആജ്തക്, ഇന്ത്യ ടുഡെ ടിവി, ന്യൂസ് ഫ്‌ലിക്‌സ് എന്നിവയിലെ 'സോ സോറി' എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ രചയിതാവുമാണ് മനോജ്

    ഹാര്‍പര്‍ കോളിന്‍സ് 2020ല്‍ പ്രസിദ്ധീകരിക്കാനിരുന്ന 'ബിറ്റ്വിന്‍ റോക്ക് ആന്‍ഡ് ഹാര്‍ഡ് പ്ലേസസ്' എന്ന പുസ്തക രചനയ്ക്കായുള്ള ഗവേഷണത്തിലായിരുന്നു മനോജ്. 'ഡിക്ഷണറി ഓഫ് ആന്‍ ആല്‍കഹോളിക്' എന്ന നോവല്‍ രചനയ്ക്കും തുടക്കമിട്ടിരുന്നു.

    Also Read ദളിത് വനിതയ്ക്ക് ആഭ്യന്തരവകുപ്പ്; ചരിത്രം സൃഷ്ടിച്ച് ജഗന്‍

    First published:
    )}