നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

  മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

  പൊന്നാനി എന്‍സിവി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറും വാര്‍ത്താ അവതാരകനുമായ വിക്രമനാണ് കൊല്ലപ്പെട്ടത്.

  മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

  മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

  • Share this:
   മലപ്പുറം: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പൊന്നാനി എന്‍സിവി ചാനല്‍ വാര്‍ത്താ അവതാരകന്‍ വിക്രമന്‍ (44) ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

   ഞായറാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു അപകടം. പൊന്നാനി പുഴമ്പ്രത്ത് മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പൊന്നാനി എന്‍സിവി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറും വാര്‍ത്താ അവതാരകനുമായ വിക്രമനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ കാര്‍ ഒടിച്ച യുവാക്കളെ പിന്നീട് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

   Also Read- നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

   ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിക്രമന്റെ ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുഴമ്പ്രത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു. ഈ ബൈക്കില്‍ ഇരിക്കുകയായിരുന്ന രണ്ടു യുവാക്കളും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിക്രമനെ അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

   പൊന്നാനി ഉറൂബ് നഗര്‍ സ്വദേശിയായ വിക്രമന്‍ ശേഖരന്‍-ജാനകി ദമ്പതികളുടെ മകനാണ് സരിതയാണ് ഭാര്യ. ആദിനിവേദ്, ആശിര്‍വാദ് എന്നിവര്‍ മക്കളാണ്.

   കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

   കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന വാഴൂർ സ്വദേശികളായ രേഷ്മ (30) ഷാരോൺ (18) എന്നിവരാണ് മരിച്ചത്. നിര്‍മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്.

   നാടിനെ ഞെട്ടിച്ച രണ്ട് അപകടങ്ങളാണ് ഇന്ന് കോട്ടയം ജില്ലയിൽ ഉണ്ടായത്. കോട്ടയം വൈക്കത്ത് ഉണ്ടായ മറ്റൊരു അപകടത്തിൽ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പൊതി മേഴ്സി ആശുപത്രിയിലെ ജീവനക്കാരി സനജ ആണ് മരിച്ചത്. ആരോഗ്യ പ്രവർത്തകരുമായി പൊതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
   Published by:Rajesh V
   First published:
   )}