മാധ്യമപ്രവർത്തകൻ ബഷീറിന്‍റെ അപകടമരണം; പൊലീസിന് സംഭവിച്ച എട്ട് വീഴ്ചകൾ

അപകടം നടന്നപ്പോൾ മുതൽ അപകടം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

news18
Updated: August 3, 2019, 1:24 PM IST
മാധ്യമപ്രവർത്തകൻ ബഷീറിന്‍റെ അപകടമരണം; പൊലീസിന് സംഭവിച്ച എട്ട് വീഴ്ചകൾ
Sri Ram venkittaraman
  • News18
  • Last Updated: August 3, 2019, 1:24 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചകൾ. അപകടം നടന്നപ്പോൾ മുതൽ അപകടം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വീഴ്‌ച 1: ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തില്ല
googletag.display("/1039154/NW18_MLY_Desktop/NW18_MLY_STATE/NW18_MLY_STATE_AS/NW18_MLY_STAT_AS_ROS_BTF_728"); });

രാത്രി ഒരുമണിക്ക് ആണ് ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വാഹനം മ്യൂസിയത്തിന് അടുത്തു വെച്ച് അപകടത്തിൽപ്പെട്ടത്. ശ്രീറാമിനെയും സുഹൃത്ത് വഫയെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീറാമിന്‍റെ രക്തസാമ്പിൾ എടുത്തില്ല. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തി.

വീഴ്‌ച 2: ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു

വാഹനാപകടത്തെ തുടർന്ന് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്ക് വളരെ പെട്ടെന്ന് മാറ്റി. ഇതിന് പൊലീസ് ഒത്താശ ചെയ്തു.

വീഴ്‌ച 3: വനിതാപോലീസിനെ വരുത്തിയില്ല

ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിൽ ഒരു യുവതി ഉണ്ടായിരുന്നെങ്കിലും വനിതാ പൊലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തിയില്ല.

വീഴ്‌ച 4: കാറിലുള്ള യുവതിയെ വിട്ടയച്ചു

അപകടം വരുത്തിയ കാറിൽ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസ് എന്ന യുവതിയും ഉണ്ടായിരുന്നു. കാർ ഓടിച്ചത് താനായിരുന്നെന്ന് യുവതി പൊലീസിന് ആദ്യം മൊഴി നൽകിയിരുന്നു. എന്നിട്ടും, യുവതിയെ പൊലീസ് അപ്പോൾ തന്നെ ടാക്സിയിൽ വിട്ടയച്ചു. പിന്നീട് വിളിച്ചു വരുത്തിയാണ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.

വീഴ്‌ച 5: കേസെടുക്കാൻ വൈകി

അപകടം നടന്ന് 10 മണിക്കൂറിനു ശേഷവും ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായില്ല. ദൃക്സാക്ഷികൾ ശ്രീറാമിനെതിരെ മൊഴി നൽകിയിട്ടും പൊലീസ് മൗനം പാലിക്കുകയായിരുന്നു.

വീഴ്‌ച 6: സിസി ടീവീ ക്യാമറകൾ പരിശോധിച്ചില്ല

ഇത്രയും ഗുരുതരമായ ഒരു അപകടം ആയിരുന്നിട്ടും സി സി ടി വി ക്യാമറകൾ കസ്റ്റഡിയിൽ എടുക്കാനോ പരിശോധിക്കാനോ പൊലീസ് ആദ്യഘട്ടത്തിൽ തയ്യാറായില്ല.

വീഴ്‌ച 7: ഫോറൻസിക് പരിശോധന നടത്തിയില്ല

ഫോറൻസിക് പരിശോധന ഉടനടി നടത്തുന്നതിലും വീഴ്ച വരുത്തി. സംഭവം വിവാദമായി, രാവിലെ 10 മണിക്ക് ശേഷമാണ് ഫോറൻസിക് പരിശോധന നടന്നത്.

വീഴ്‌ച 8: സംഭവം മൂടിവെക്കാൻ ശ്രമിച്ചു

വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആയിരുന്നിട്ടും ആദ്യം ഇത് മൂടിവെയ്ക്കാനുള്ള ശ്രമമാണ് നടന്നത്. മാധ്യമങ്ങളുടെ നിരന്തര ഇടപെടലിനു ശേഷമാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന സ്ത്രീ ആയിരുന്നു വാഹനം ഓടിച്ചതെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമിക്കുന്നത് വ്യക്തമാക്കുന്നത് ആയിരുന്നു ആദ്യം വന്ന പ്രതികരണങ്ങളും

First published: August 3, 2019, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading