• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കെഎം ബഷീറിന്റെ കൊലപാതകം: ശ്രീറാം ഓടിച്ച കാറിന്റെ വേഗത 100 കിലോമീറ്ററിന് മുകളിൽ; കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്

ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാറിന്റെ അമിത വേഗതയും, കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നത്. 

News18 Malayalam | news18
Updated: February 15, 2020, 12:26 PM IST
കെഎം ബഷീറിന്റെ കൊലപാതകം: ശ്രീറാം ഓടിച്ച കാറിന്റെ വേഗത 100 കിലോമീറ്ററിന് മുകളിൽ; കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്
ശ്രീറാം വെങ്കിട്ടരാമൻ
 • News18
 • Last Updated: February 15, 2020, 12:26 PM IST IST
 • Share this:
തിരുവനന്തപുരം: കെഎം ബഷീർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയില്‍. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് മതിലില്‍ ഇടിച്ചു നിന്നത്.

ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാറിന്റെ അമിത വേഗതയും, കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നത്. അതിവേഗതയിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരിക്കുകളാണ് ശ്രീറാമിനുണ്ടായിരുന്നതെന്ന് ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: അടിച്ചുകൂട്ടിയത് 31 ഗോൾ, വഴങ്ങിയത് നാലെണ്ണം; ഗോകുലത്തിന്‍റെ പെൺപട കപ്പടിച്ചത് കളിത്തട്ടിലെ കരുത്തോടെ

മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന്  ശാസ്ത്രീയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനക്ക് പുറമെ ബഷീറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്.

അപകടസമയത്ത് കാര്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് തിരുവന്തപുരം റീജണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമേ പാപ്പനംകോട് ശ്രീചിത്ര കോളജ് ഓഫ് എഞ്ചിനീയറിംഗിലെ  ഓട്ടോമൊബൈല്‍ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമടങ്ങുന്ന മൂന്നംഗ വിദഗ്ധ സംഘം സംഭവ സ്ഥലവും കാറും, മഹസറും, ഫോട്ടോഗ്രാഫുകളും പരിശോധിച്ച് കാര്‍ അമിത വേഗതയിലാണെന്നും ഇടിയുടെ ആഘാതവും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ALSO READ: 'സിപിഎം ഇടത്തോട്ട് മുണ്ടുടുത്തവരെ അടിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടി'; മുസ്ലീങ്ങളുടെ വികാരങ്ങളെ മുതലെടുത്ത് നേട്ടമുണ്ടാക്കുന്നു: മുല്ലപ്പള്ളിവെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും സംഘം ശേഖരിച്ചിരുന്നു. ഇതുകൂടാതെ, അപകടസമയത്ത് കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതുമായാണ് ദൃക്സാക്ഷികളുടേയും അപകടം നടന്നതിന് ശേഷം സ്ഥലത്തെത്തിയവരുടേയും മൊഴി.

മറ്റു കാറുകളില്‍ ഇല്ലാത്ത വിധത്തില്‍ ഫോക്‌സ് വാഗണ്‍ വെന്റോ കാറില്‍ ബമ്പറിനും റേഡിയേറ്ററിനും ഇടയ്ക്ക് ഇംപാക്ട് ബീം ഫിറ്റ് ചെയ്തിട്ടുള്ളതിനാലാണ് ഇടിയുടെ ആഘാതമേല്‍ക്കാതെ ശ്രീറാമും  വഫയും രക്ഷപ്പെട്ടതെന്ന് ഫോക്‌സ് വാഗണ്‍ ഷോറൂം അധികൃതരുടെ മൊഴി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍