Obituary| മുതിർന്ന മാധ്യമപ്രവർത്തൻ ഉമ്മൻ എ നൈനാൻ അന്തരിച്ചു
Obituary| മുതിർന്ന മാധ്യമപ്രവർത്തൻ ഉമ്മൻ എ നൈനാൻ അന്തരിച്ചു
സാമ്പത്തിക രംഗത്തെ നിരവധി ശ്രദ്ധേയമായ വാർത്തകൾ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുംബൈ പ്രസ് ക്ലബ് ട്രഷറർ, മാനേജിംഗ് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം : മാധ്യമപ്രവർത്തകനും ദി ഹിന്ദു പത്രത്തിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഉമ്മൻ എ നൈനാൻ (59) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച 11ന് കുറവൻകോണത്തുള്ള ഭവനത്തിലും, നന്തൻകോട് ജെറുസലേം മാർത്തോമ്മ പള്ളിയിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പാറ്റൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
24 വർഷം ദി ഹിന്ദുവിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. യുഎൻഐയിലൂടെയാണ് പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഫിനാൻഷ്യൽ എക്സ്പ്രസ്, ഇന്ത്യൻ എക്സ്പ്രസ് എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് ദി ഹിന്ദുവിലെത്തിയത്. സാമ്പത്തിക രംഗത്തെ നിരവധി ശ്രദ്ധേയമായ വാർത്തകൾ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുംബൈ പ്രസ് ക്ലബ് ട്രഷറർ, മാനേജിംഗ് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും അയിരുക്കുഴിയിൽ റവ. നൈനാൻ ഉമ്മന്റെയും പരേതയായ ഇട്ടി അന്ന നൈനാന്റെയും മകനാണ്. ഭാര്യ: ഷൈല ( സ്റ്റോക് ഹോൾഡിംഗ് കോർപ്പറേഷൻ), മകൾ: അന്ന (നിയമ വിദ്യാർഥിനി).
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.