HOME » NEWS » Kerala » JOURNALIST SHANOS DAVID WRITES ABOUT THE STORY BEHIND ARYALAKSHMI VIRAL VIDEO NEW2 SS

Viral Video ലോക്ക്ഡൗണിൽ കൂട്ടുകാരില്ലാതെ ആര്യലക്ഷ്മിയുടെ പിറന്നാൾ സങ്കടം ന്യൂസ് 18ലൂടെ നിങ്ങളറിഞ്ഞതെങ്ങിനെ?

ഒരു ക്ലാസ് ഗ്രൂപ്പിൽ ഒതുങ്ങേണ്ട വോയിസ് മെസേജ് എങ്ങനെയാണ് ലോകമെമ്പാടും എത്തിയതെന്ന് ന്യൂസ് 18 കേരള സീനിയർ ബുള്ളറ്റിൻ പ്രൊഡ്യൂസർ ഷാനോസ് ഡേവിഡ് വിവരിക്കുന്നു

News18 Malayalam | news18-malayalam
Updated: July 5, 2020, 1:37 PM IST
Viral Video ലോക്ക്ഡൗണിൽ കൂട്ടുകാരില്ലാതെ ആര്യലക്ഷ്മിയുടെ പിറന്നാൾ സങ്കടം ന്യൂസ് 18ലൂടെ നിങ്ങളറിഞ്ഞതെങ്ങിനെ?
story behind aryalakshmis viral video
  • Share this:
വാർത്തകൾക്ക് പിന്നാലെ പോവുക എന്നാണ് മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാനമായി പലരും പറയുന്നത്. അങ്ങനെ വണ്ടിയെടുത്ത് പിന്നാലെ പോകുന്ന പതിവ് തെറ്റിച്ച് ചില വാർത്തകൾ ക്ഷണിക്കപ്പെടാതെ ഇങ്ങോട്ട് ഓടിക്കയറി വരും. അത്തരത്തിൽ ഒന്നായിരുന്നു നാലാംക്ലാസുകാരി ആര്യ ലക്ഷ്മിയുടെ കോവിഡ് കാലത്തെ പിറന്നാൾ സങ്കടക്കഥ.


എന്റെ മകൻ ഷാവിൻ പഠിക്കുന്നത് പട്ടം ഗേൾസ് സ്കൂളിൽ 4 ഡിയിൽ ആണ്. ക്ലാസ്സിന്റെ ചുമതലയുള്ള മൻസൂറ ടീച്ചർ പഠനാവശ്യങ്ങൾക്ക് വേണ്ടി ഒരു വാട്സാപ്പ് ഗ്രൂപ്പ് നേരത്തെ തന്നെ ഉണ്ടാക്കിയിരുന്നു. വളരെ സജീവമായ ഗ്രൂപ്പാണ്. എപ്പോഴും ടീച്ചർ ഇടപെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ എന്റെ ഭാര്യ സവിത ഈ ഗ്രൂപ്പ് എപ്പോഴും ശ്രദ്ധിക്കും. എന്നാൽ കഴിഞ്ഞ ദിവസം വാട്സാപ്പ് ഗ്രൂപ്പിൽ പതിവിന് വിപരീതമായി കുറെ വോയ്സ് മെസ്സേജുകൾ വന്നത് ശ്രദ്ധയിൽ പെട്ട സവിത അതൊക്കെയോന്ന് കേട്ടുനോക്കി. സവിതയാണ് അതിൽ ഒരു വാർത്ത അടങ്ങിയിട്ടുണ്ട് ആദ്യം മനസിലാക്കിയത്.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]പിള്ളയ്ക്കു മാത്രമായി ഒരു വിമാനം; ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരേക്ക് അപൂർവ യാത്ര നടത്തി ആലപ്പുഴക്കാരൻ [NEWS]Covid 19| അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]

വാട്സാപ്പിൽ കുറെ വോയ്സ് മെസ്സേജ് അയച്ചിട്ടുണ്ടെന്ന് എന്നെ സവിത വിളിച്ച് അറിയിച്ചു. ഇടക്ക് എപ്പോഴോ സമയം കിട്ടിയപ്പോൾ ഒന്ന് വെറുതെ കേട്ടുനോക്കിയതാണ്. കേട്ട് കഴിഞ്ഞതോടെ ആകെ സങ്കടം, ഒപ്പം കൗതുകവും. അപ്പോൾ തന്നെ ഇൻപുട്ടിലെ അനൂപ് പരമേശ്വരന് ഈ മെസ്സേജുകൾ അയച്ചു. കേട്ടുകഴിഞ്ഞപ്പോൾ അനൂപിന്റെ മറുപടി, എത്രയും വേഗം സ്റ്റോറി വരട്ടെ. ഞാൻ സവിതയെ വിളിച്ച് മൻസൂറ ടീച്ചറോട് സംസാരിക്കാൻ പറഞ്ഞു. തുടർന്ന് ടീച്ചർ ആര്യയുടെ മാതാപിതാക്കളുമായി സംസാരിച്ചു. അങ്ങനെ വാർത്ത കൊടുക്കുന്നതിനുള്ള അനുമതി കിട്ടി.അപ്പോളാണ് അടുത്ത പ്രതിസന്ധി. ഒരു ക്ലിപ്പ് വിഷ്വൽ പോലും ഇല്ല. ആകെയുള്ളത് ഈ വോയ്സ് ക്ലിപ്പുകൾ മാത്രം. അങ്ങനെയാണ് ഗ്രാഫിക്സിലെ അനീഷ് ടി എ ഈ ഉദ്യമം ഏറ്റെടുത്തത്. Std 4D GMGHSS Pattom എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ ഡിസൈനിൽ അനീഷ് ഗ്രാഫിക്സ് ചെയ്തുതന്നു. ആര്യയുടെ സങ്കടം പറച്ചിലിന്റെ ഇടക്കുള്ള ചില പഞ്ച് വാക്കുകൾ മാത്രം ഉൾപ്പെടുത്തി ഗ്രാഫിക്സ് പൂർത്തിയാക്കി. ഇതിനിടക്ക് ഞാൻ സ്ക്രിപ്റ്റ് തയ്യാറാക്കി വോയ്സ് ഓവർ എടുത്തു. വിഷ്വൽ എഡിറ്റർ സ്റ്റെഫിൻ ജോസഫ് ഇതെല്ലാം ചേർത്ത് മനോഹരമായ ഒരു സ്റ്റോറി ആക്കി മാറ്റി. അപർണയുടെ അവതരണവും ആര്യയുടെ സ്റ്റോറിയെ കൂടുതൽ മികവുള്ളതാക്കി. ആദ്യതവണ ഓൺ എയറിൽ പോകുമ്പോൾ തന്നെ ഡെസ്കിൽ ഉണ്ടായിരുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട ആളായി ആര്യ മാറി.

പിന്നീട് ഈ സ്റ്റോറി കണ്ടവർക്കൊക്കെയും ആര്യ എന്ന കൊച്ചുമിടുക്കിയെ ഇഷ്ടമായി എന്ന് പലയിടത്തുനിന്നും ഉണ്ടായ പ്രതികരങ്ങളിൽ നിന്ന് വ്യക്തമായി.

കോവിഡ് കാലത്ത് കുട്ടികൾ കടന്നുപോകുന്ന മാനസികവസ്ഥയെ കൃത്യമായി പ്രതിനിധീകരിക്കുന്നതായിരുന്നു ആര്യയുടെ വാക്കുകൾ. നമുക്കിടയിൽ ആയിരക്കണക്കിന് ആര്യമാർ ഉള്ളതുകൊണ്ടുകൂടിയാണ് അവളുടെ സങ്കടം കലർന്ന പിറന്നാൾ വർത്തമാനം നമുക്കൊക്കെ പ്രിയങ്കരമായത്.
First published: July 5, 2020, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading