ബംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തക തൂങ്ങി മരിച്ച (Found Dead)) സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ (Reuters) സബ് എഡിറ്ററായിരുന്ന കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതിയുടെ മരണത്തിലാണ് ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയത്.
അനീഷ് ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു.
‘വിവാഹം കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ശ്രുതി പീഡന വിവരം പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മർദിച്ചത്. അടുത്തിടെ ശ്രുതിയുടെ മാതാപിതാക്കൾ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ബംഗളൂരുവിൽ എത്തിയിരുന്നു. അന്നാണ് അനീഷിന്റെ യഥാര്‍ത്ഥ സ്വാഭാവം മനസിലായതെന്ന് സഹോദരന് പറഞ്ഞു.
Also Read- മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളുരുവില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
അമ്മയെയും അച്ഛനെയും വിളിക്കാൻ പാടില്ല. സഹോദരനായ എന്നെ വിളിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു അനീഷിന്റെ നിബന്ധന. ശ്രുതിക്ക് കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും തനിക്കും നൽകുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്പിച്ചു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നതായും സഹോദരൻ ആരോപിച്ചു.
ബെംഗളൂരുവിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം ശ്രുതിയെ കണ്ടെത്തുകയായിരുന്നു. റോയിട്ടേഴ്സ് ബംഗളുരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി.മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
'ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് അടിമ'; വിവാഹമോചനം തേടി രണ്ട് യുവതികൾ രംഗത്ത്
ബംഗളൂരു: ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് (Online Gambling) അടിമയാണെന്നും ഇതുകാരണം ദാമ്പത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ചൂണ്ടിക്കാട്ടി രണ്ട് യുവതികൾ വിവാഹമോചനം (Divorce) തേടി രംഗത്തെത്തി. ബംഗളുരുവിൽ (Bengaluru) രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് യുവതികൾ വിവാഹമോചനം തേടി ബംഗളൂരു സിറ്റി പൊലീസിന്റെ വനിതാ ഹെൽപ്പ് ലൈനിനെ സമീപിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പരാതിക്കാരിൽ ഒരാളുടെ ഭർത്താവ് തന്റെ സ്വത്ത് പണയം വെച്ചും മൊബൈൽ ഫോണിൽ ചൂതാട്ട ഗെയിം കളിക്കുന്നതായി സമ്മതിച്ചു. ഗെയിം കളിക്കാൻ വായ്പ എടുത്ത് 32 ലക്ഷം രൂപ നഷ്ടപ്പെട്ടതായും ഇവർ പറയുന്നു. മറ്റൊരു യുവതിയുടെ ഭർത്താവ് ഓൺലൈൻ ചൂതാട്ട ഗെയിമിൽ പങ്കെടുക്കാൻ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പണം മോഷ്ടിക്കുകയും, ഇതിനോടകം ഗെയിം കളിച്ച് 35 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തതായി വിവാഹമോചനം തേടിയുള്ള പരാതിയിൽ സമ്മതിച്ചിട്ടുണ്ട്.
ഹെബ്ബാൾ സ്വദേശിയായ ഐടി ജീവനക്കാരന്റെ ഭാര്യയാണ് വിവാഹമോചനം തേടി അധികൃതരെ സമീപിച്ചവരിൽ ഒരാൾ. ബംഗളുരു പൊലീസിന്റെ വനിതാ സഹായവാണി കേന്ദ്രത്തെയാണ് ഇവർ സമീപിച്ചത്. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാൻ വേണ്ടി സ്വന്തം പേരിലുണ്ടായിരുന്ന പണം നഷ്ടമായതോടെ ഉയർന്ന പലിശയിൽ 32 ലക്ഷം രൂപ വായ്പ എടുത്തു. എന്നാൽ ഈ പണവും നഷ്ടമായതോടെ വീട്ടിൽ പ്രശ്നങ്ങളായി. യുവതി ജാമ്യം നിന്നാണ് പണം എടുത്തു നൽകിയത്.
വായ്പ എടുത്ത പണം നഷ്ടമായതോടെ ദിവസവും ഇതേച്ചൊല്ലി ഭർത്താവുമായി പ്രശ്നങ്ങൾ ഉടലെടുത്തു. ഇതേത്തുടർന്നാണ് വിവാഹമോചനം തേടാൻ യുവതി തീരുമാനിച്ചത്. തുടക്കത്തിൽ തമാശയ്ക്ക് ഗെയിം കളിക്കാൻ തുടങ്ങിയ ഭർത്താവും ഊണും ഉറക്കവുമില്ലാതെ ജോലി പോലും ഉപേക്ഷിച്ച് ഗെയിം കളിക്കാൻ തുടങ്ങി. ഇതിനിടെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചൂതാട്ട ഗെയിമിനായി മുടക്കി. പണമെല്ലാം നഷ്ടമായതോടെയാണ് ഉയർന്ന പലിശയ്ക്ക് വായ്പ എടുത്തത്. എന്നാൽ ഈ പണവും നഷ്ടപ്പെട്ടതോടെയാണ് കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.