നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

    പീഡനം ഹ്രസ്വചിത്ര നിർമാണത്തിന്‍റെ മറവിൽ

    പ്രദീപന്‍ തൈക്കണ്ടി

    പ്രദീപന്‍ തൈക്കണ്ടി

    • News18
    • Last Updated :
    • Share this:
    കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ അറസ്റ്റിലായി.

    അഞ്ചരക്കണ്ടി വേങ്ങാട് സ്വദേശി പ്രദീപന്‍ തൈക്കണ്ടി(40)ആണ് മട്ടന്നൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് എതിരെ പോക്സോ കേസ് ചുമത്തി.

    ഹ്രസ്വചിത്ര നിർമാണത്തിന്‍റെ മറവിലാണ് വിദ്യാർത്ഥിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. ഏതാനും ദിവസമായി മട്ടന്നൂരിലെ ഒരു കടയിലും മറ്റുമായി ഷോർട്ട് ഫിലിമിന്‍റെ ചിത്രീകരണം നടക്കുന്നുണ്ട്. ഹ്രസ്വചിത്രത്തിൽ പ്രദീപനും അഭിനയിക്കുന്നുണ്ട്. ഹ്രസ്വചിത്ര നിർമാണത്തിനായി രാത്രി ഒരുമിച്ച് താമസിക്കുന്നതിനിടയിലാണ് ആൺകുട്ടിക്ക് നേരെ ലൈംഗികമായി ആക്രമണത്തിന് ശ്രമം നടന്നത്.

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനം

    കുട്ടി വിവരം അറിയിച്ചതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് മട്ടന്നൂര്‍ പൊലീസ് അറിയിച്ചു.
    Published by:Joys Joy
    First published:
    )}