'സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണ് ഈ പരാന്നഭോജികൾ മനസിലാക്കുക?'

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ സാഹിത്യഅക്കാദമി അംഗങ്ങൾ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷ ഭാഷയിൽ ജോയ് മാത്യുവിന്റെ പ്രതികരണം.

news18india
Updated: February 19, 2019, 7:43 AM IST
'സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണ് ഈ പരാന്നഭോജികൾ മനസിലാക്കുക?'
joy mathew
  • Share this:
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന ചോദ്യവുമായി സംവിധായകനും നടനുമായ ജോയ് മാത്യു.

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ സാഹിത്യഅക്കാദമി അംഗങ്ങൾ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷ ഭാഷയിൽ ജോയ് മാത്യുവിന്റെ പ്രതികരണം.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാഹിത്യത്തിൽ മാത്രമെ ഇവർ ഇടപെടൂ എന്ന് ചോദിക്കുന്ന കുറിപ്പ് സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണ് ഈ പരാന്നഭോജികൾ തിരിച്ചറിയുക എന്ന ചോദ്യം ചെയ്യലിലാണ് അവസാനിക്കുന്നത്.

Also Read-'സിപിഎമ്മിന്റെ പേരു പറയാൻ എഴുത്തുകാർക്കും സാംസ്കാരിക നായകർക്കും എന്താണ് മടി?'

എസ്.കലേഷിന്റെ കവിത ദീപാ നിശാന്ത് മോഷ്ടിച്ച സംഭവത്തിൽ, ദീപയെ ന്യായീകരിച്ച് അക്കദാമി അംഗങ്ങൾ രംഗത്തു വന്നിരുന്നു.ആ സാഹചര്യത്തിൽ കൂടിയാണ് കാസർകോട് വിഷയത്തിൽ മൗനം പാലിക്കുന്ന സാംസ്കാരിക പ്രവർത്തകർക്കെതിരെ ജോയ് മാത്യുവിന്റെ പ്രതികരണം. നേരത്തെ സാംസ്കാരിക നായകന്മാർ സിപിഎമ്മിന് അഹിതമായ രീതിയിൽ പെരുമാറില്ല എന്ന വിമര്‍ശനവുമായി എംഎൻ കാരശ്ശേരിയും രംഗത്തെത്തിയിരുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി
ജീവികളൊന്നും നാട്ടിൽ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?

First published: February 19, 2019, 7:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading