• HOME
  • »
  • NEWS
  • »
  • kerala
  • »
  • Joy Mathew | ' പു.ക.സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം':‍ ജോയ് മാത്യു

Joy Mathew | ' പു.ക.സ എന്നാൽ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം':‍ ജോയ് മാത്യു

പുകസ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് നടന്‍ ഹരീഷ് പേരടിയെ മാറ്റിയ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

  • Share this:
    പുരോഗമന കലാസാഹിത്യസംഘം (പു.ക.സ.) (Purogamana Kalaa Sahithya Samgham) കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് നടന്‍ ഹരീഷ് പേരടിയെ മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്.
    സത്യം വിളിച്ചു പറയുന്നവരെ സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണെന്ന് ജോയ് മാത്യു വിമര്‍ശിച്ചു. പുകസ എന്നാൽ 'പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും  സാഹിത്യ സംഘം' എന്നായതിനാൽ ഹരീഷ് സന്തോഷിക്കണമെന്നും ജോയ് മാത്യു തന്‍റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു .


    ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് 


    സത്യം വിളിച്ചു പറയുന്നവരെ സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു .ക .സ എന്ന പാർട്ടി സംഘടന

    ഹരീഷിനെ ഒഴിവാക്കിയത് . പു ക സ എന്നാൽ "പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം "എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .

    സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ്, ആനന്ദകരവുമാണ് .


    'ശാന്തനോർമ' എന്ന പേരിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായിരുന്നു നടൻ ഹരീഷ് പേരടി. ടൗൺഹാളിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലേക്ക് ക്ഷണപ്രകാരം വരുന്നതിനിടെയാണ് പു.ക.സ. ഭാരവാഹികൾ ഹരീഷ് പേരടിയെ ഫോണിൽ വിളിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു സംഘാടകർ ഹരീഷ് പേരടിയെ അറിയിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് പു.ക.സ ഭാരവാഹികൾ വ്യക്തമാക്കട്ടെയെന്ന് ഹരീഷ് പേരടി പറഞ്ഞു.


    മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതുകൊണ്ടാണ് നടൻ ഹരീഷ് പേരടിയെ കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പു.ക.സ. ഭാരവാഹികൾ പ്രതികരിച്ചു.


    കറുത്ത മാസ്ക് വിവാദത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനാലാണ് ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പു. ക.സ.യുടെ ഭാഷ്യം. സഭ്യമായ ഭാഷയിലല്ല ഹരീഷ് പോസ്റ്റിട്ടതെന്ന് പു.ക.സ ജില്ലാ സെക്രട്ടറി യു. ഹേമന്ദ് രാജ് പറഞ്ഞു. സർക്കാരിനെ വിമർശിച്ച് തുടർച്ചയായി എഫ്.ബി. പോസ്റ്റിടുന്ന ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് പു.ക.സയോട്  സി.പി.എം. നിർദ്ദേശമുണ്ടായതായാണ് വിവരം.




    Published by:Arun krishna
    First published: