• HOME
  • »
  • NEWS
  • »
  • kerala
  • »
  • Joy Mathew | 'പൊറുക്കുക' എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുലിന് നൂറില്‍ നൂറ് : ജോയ് മാത്യു

Joy Mathew | 'പൊറുക്കുക' എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുലിന് നൂറില്‍ നൂറ് : ജോയ് മാത്യു

ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം

  • Last Updated :
  • Share this:
    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ രാഹുലിന്‍റെ പ്രതികരണത്തെ അഭിനന്ദിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. 'പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ്' എന്നാണ് ജോയ് മാത്യു ഫേസ് ബുക്കില്‍ കുറിച്ചത്.

    അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് രാഹുല്‍ സംഭവത്തില്‍ പ്രതികരിച്ചത്. കല്‍പ്പറ്റയില്‍ ആക്രമിക്കപ്പെട്ട തന്‍റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.



    സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്.. പിന്നെയല്ലെ ഇവര്‍ എന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ പോസ്റ്റില്‍ കമന്‍റ് ചെയ്തിട്ടുണ്ട്.  രാഹുലിന്‍റെ പ്രതികരണത്തെ പിന്തുണച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലെത്തി.

    കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
    Published by:Arun krishna
    First published: