നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായി പൊലീസി'നെ പരിഹസിച്ച് ജോയ് മാത്യൂ

  'പിണറായി പൊലീസി'നെ പരിഹസിച്ച് ജോയ് മാത്യൂ

  • Last Updated :
  • Share this:
   കെ സുരേന്ദ്രന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ പരിഹാസവുമായി ജോയ് മാത്യൂ.ഇത്രയധികം വാറന്റുകൾ നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തിൽ നിന്നും “ഒളിച്ചു കഴിയുകയായിരുന്ന” കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാപോലീസ് പിടികൂടിയതെന്ന് ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ പൊലീസ് പുറത്തെടുത്തു കാണിച്ചു സുരേന്ദ്രനെ ജയിലിലടച്ചു. ഇനി ജേക്കബ് തോമസിനെയും ടി പി സെൻ കുമാറിനെയും കൂടി അകത്താക്കിയാൽ അത് ആഭ്യന്തര വകുപ്പിന് ഒരു ഒരു പൊൻതൂവൽ ആകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും ജോയ് മാത്യൂ പറഞ്ഞു.

   'ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു'

   ജോയ് മാത്യൂവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ഒരു ഒരുകാര്യത്തിൽ പിണറായി വിജയന്റെ പോലീസിനെ അഭിനന്ദിച്ചേ മതിയാകൂ. ഇത്രയധികം വാറന്റുകൾ
   നിലവിലുണ്ടായിട്ടും പൊതുജനമധ്യത്തിൽ നിന്നും “ഒളിച്ചു കഴിയുകയായിരുന്ന” കെ സുരേന്ദ്രനെ എത്ര പെട്ടെന്നാണ് കേരളാപോലീസ് പിടികൂടിയതും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ പുറത്തെടുത്തു കാണിച്ചു ജയിലിലടച്ചതും. ഇനി ആ ജേക്കബ് തോമസിനെയും ടി പി സെൻ കുമാറിനെയും കൂടി അകത്താക്കിയാൽ അത് ആഭ്യന്തര വകുപ്പിന് ഒരു ഒരു പൊൻതൂവൽ ആകുമെന്ന കാര്യത്തിൽ
   ഒരു സംശയവും വേണ്ട. അത് സാധിക്കില്ലേ സാർ?
   First published:
   )}