നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെ മാറ്റി മുഖ്യമന്ത്രി കസേരയിൽ ഇരുത്തൂ'; നല്ലമാറ്റം ഉണ്ടാകുമെന്ന് ജോയ് മാത്യു

  'ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെ മാറ്റി മുഖ്യമന്ത്രി കസേരയിൽ ഇരുത്തൂ'; നല്ലമാറ്റം ഉണ്ടാകുമെന്ന് ജോയ് മാത്യു

  മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്

  • News18
  • Last Updated :
  • Share this:
   ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തോൽവിയെ തുടർന്ന് സമൂഹമാധ്യമങ്ങളിലടക്കം ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ശബരിമല വിഷയവും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവുമൊക്കെ പരാജയത്തിന് കാരണങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ചാണ്. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രി ശൈലി മാറ്റേണ്ടെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെ, ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി തന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്.

   മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിലും ശൈലജ ടീച്ചറെ ആരോഗ്യവകുപ്പിൽ നിന്ന് മാറ്റി മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയാല്‍ നല്ല മാറ്റം ഉണ്ടാകുമെന്നാണ് ജോയ് മാത്യു പറയുന്നത്. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 'ശൈലി അല്ല മാറ്റേണ്ടത്. ശൈലജ ടീച്ചറെയാണ്, ആരോഗ്യവകുപ്പിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റം ഉണ്ടാവും'- ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.   (അഭിപ്രായം വ്യക്തിപരം)

   First published:
   )}