ബാലുവിന്‍റെ ലക്ഷ്മിയെ കണ്ടെത്തിയ സ്നേഹിതൻ

news18india
Updated: October 3, 2018, 12:16 PM IST
ബാലുവിന്‍റെ ലക്ഷ്മിയെ കണ്ടെത്തിയ സ്നേഹിതൻ
  • News18 India
  • Last Updated: October 3, 2018, 12:16 PM IST IST
  • Share this:
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ജീവിതത്തിലെ നിർണായക ഘട്ടങ്ങൾ കടന്നുപോയ സ്ഥലമായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. 1996ലാണ് ബാലഭാസ്കർ യൂണിവേഴ്സിറ്റി കോളേജിൽ എത്തുന്നത്. ബാലുവിന്റെ ജീവിതത്തിലേക്ക് ലക്ഷ്മി കടന്നുവന്നതും ഈ കാമ്പസിൽ നിന്നു തന്നെയാണ്. ബാലുവുമായുള്ള ക്യാമ്പസ് ഒാർമ്മകൾ പങ്കുവെക്കുമ്പോൾ ഉറ്റസുഹൃത്തായി ജോയി തമലത്തിന്‍റെ ഹൃദയം തകരുകയായിരുന്നു.

ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന് ഏകദേശം 25 വർഷത്തെയെങ്കിലും പഴക്കമുണ്ട്. ബാലുവിന്റെ സംഗീത ജീവിതത്തിലും ജീവിതത്തിലെ മറ്റ് പ്രധാന കാര്യങ്ങളിലുമെല്ലാം ജോയിയുടെ പങ്ക് വളരെ വലുതായിരുന്നു. തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ബാലു പങ്കുവെച്ചതും ഈ ഉറ്റസുഹൃത്തിനോട് തന്നെ. അങ്ങനെ ബാലുവിന്റെ ഭാര്യയായ ലക്ഷ്മിയെ കാമ്പസിൽവെച്ച് പരിചയപ്പെടുത്തി കൊടുക്കുന്നതും ജോയിയാണ്.

ഓർമകളിൽ ഇനി നാദം മാത്രം; വയലിൻ തന്ത്രികളെ തനിച്ചാക്കി ബാലഭാസ്കർ യാത്രയായി

എസ്എസ്എൽസിക്ക് 525 മാർക്ക് നേടി തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് വിജയിച്ച ബാലു സംഗീതത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കനായിരുന്നുവെന്ന് ജോയി ഒാർക്കുന്നു. തമലത്തെ സ്കൂളിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തിയ ബാലുവുമായുള്ള സൗഹൃദം പിന്നീട് ജീവിതത്തിലും ഒരിക്കലും വേർപിരിയാനാകാത്ത അടുപ്പമായി മാറുകയായിരുന്നു.


യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് ബാലഭാസ്കർ ആരംഭിച്ച കൺഫ്യൂഷൻ എന്ന ബാൻഡിന്റെ രൂപീകരണത്തിനും ബാലുവിന് കൂട്ട് ജോയി തന്നെയായിരുന്നു. ജോയി എഴുതിയ വരികൾക്ക് ബാലുവിന്റെ സംഗീതം കൂടിയായപ്പോൾ പാട്ടുകൾ കേരളത്തിൽ തരംഗമായി. പിന്നീട് നിരവധി ഗാനങ്ങൾ ബാലു-ജോയി കൂട്ടുകെട്ടിൽ ഉണ്ടായി. നാല് വർഷത്തോളം പിണങ്ങി നിന്നെങ്കെിലും പിന്നീടുള്ള ഒത്തുചേരല്‍ വളരെ വലുതായിരുന്നു. പിന്നീടും നിരവധി പാട്ടുകൾ ചെയ്തു. ജോയി എഴുതി ബാലഭാസ്കർ സംഗീതം ചെയ്യുന്ന ഒരു ചിത്രം ഉടൻ പുറത്തുവരാൻ ഇരിക്കവെയാണ് ഉറ്റസുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം. ഐ അയ്യർ അയ്യങ്കാർ എന്ന ചിത്രമാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തുവരാനിരുന്ന ചിത്രം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍