• HOME
 • »
 • NEWS
 • »
 • kerala
 • »
 • Media Awards | ജോയ് വർഗീസ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം വി.പി. നിസ്സാറിന്

Media Awards | ജോയ് വർഗീസ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം വി.പി. നിസ്സാറിന്

ഉടലിന്റെ അഴലളവുകൾ എന്ന അന്വേഷണ പരമ്പരയാണ് അവാർഡിന് അർഹമായത്. 15001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മെയ് 19 ന് വൈകീട്ട് ആറിന് ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിക്കും

Nissar-awards

Nissar-awards

 • Share this:
  ആലപ്പുഴ: ജോയ് വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മാധ്യമ പുരസ്കാരം മംഗളം മലപ്പുറം ജില്ലാ ലേഖകൻ വി.പി. നിസ്സാറിന്. ഉടലിന്റെ അഴലളവുകൾ എന്ന അന്വേഷണ പരമ്പരയാണ് അവാർഡിന് അർഹമായത്. 15001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം മെയ് 19 ന് വൈകീട്ട് ആറിന് ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിക്കും. മുൻ മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. - ഫൗണ്ടേഷൻ ചെയർമാൻ ടോമി പുലിക്കാട്ടിലും ജനറൽ സെക്രട്ടറി കെ. ശ്യാമപ്രസാദും പത്രക്കുറിപ്പിൽ അറിയിച്ചു.

  പോയ വർഷത്തെ മികച്ച അന്വേഷണാത്മക റിപ്പോർട്ടിനായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചിരുന്നത്. 31 എൻട്രികളിൽ നിന്ന് വിജയിയെ കണ്ടെത്തിയത്. മനോരമ മുൻ ന്യൂസ് കോ- ഓർഡിനേറ്റർ ക്രിസ് തോമസ്, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ. ജി. ജ്യോതിർ ഘോഷ്, ദി ഹിന്ദു മുൻ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രാധാകൃഷ്ണൻ കുറ്റൂർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് പുരസ്ക്കാരജേതാവിനെ കണ്ടെത്തിയത്.

  മാതൃഭൂമി പ്രത്യേക ലേഖകനും ആലപ്പുഴ ബ്യൂറോ ചീഫുമായിരുന്ന ജോയ് വർഗീസിന്റെ പതിനൊന്നാം ചരമവാർഷകമാണ് വ്യാഴാഴ്ച . ഒന്നാം ചരമ വാർഷികം മുതൽ എൻഡോവ്മെന്റുകളും മാധ്യമ പുരസ്കാരങ്ങളും, സേവന പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട് ജോയ് വർഗീസ് ഫൗണ്ടേഷൻ.

  P Sreeramakrishnan | 'ആഡംബരം വേണ്ട'; പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ

  മുൻ നിയമസഭാ സ്പീക്കറു൦ നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ (P Sreeramakrishnan) മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധസദനത്തിൽ (Old Age Home). ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദർശകരായ വൃദ്ധസദനത്തിൽ വെച്ച് ഈ മാസം 22നാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം പി ടി നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.

  പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. വിവാഹ ആഡംബരങ്ങളിൽ നിന്ന് വിട്ടുമാറി തികച്ചും മാതൃകാപരമായ ചടങ്ങുകളാകും ഒരുക്കുക. നിരഞ്ജനയുടെ പ്രത്യേക താത്പര്യപ്രകാരമാണ് വിവാഹം വൃദ്ധസദനത്തിൽ വെച്ച് നടത്തുന്നതെന്നാണ് വിവരം.

  ഓണം ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളും ഈ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ശ്രീരാമകൃഷ്ണനും കുടുംബവും ആഘോഷിക്കാറുള്ളത്. ഇതിലൂടെ ഇവരുമായുണ്ടായ മാനസിക അടുപ്പമാണ് അവർക്ക് മുന്നിൽ വെച്ച് വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചെതെന്നാണ് സൂചന.

  Kochi Metro | കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താം; നിരക്കുകൾ അറിയാം

  കൊച്ചി: സേവ് ദ ഡേറ്റ് ഉൾപ്പടെ വിവാഹ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത തേടുന്നവർക്ക് മുന്നിൽ വലിയ അവസരം മുന്നോട്ടുവെച്ച് കൊച്ചി മെട്രോ. ഓടുന്നതും നിർത്തിയിട്ടിരിക്കുന്നതുമായ മെട്രോ ട്രെയിനുകളിൽ വിവാഹ ഫോട്ടോഷൂട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. അടുത്തകാലത്തായി വ്യത്യസ്തമാർന്ന സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾ മലയാളികൾക്കിടയിൽ വൈറലാണ്. ഈ സാഹചര്യം മുതലെടുത്താൻ വരുമാന വർദ്ധനയ്ക്കായി കൊച്ചി മെട്രോയുടെ പുതിയ പരീക്ഷണം.

  വിവാഹ ഫോട്ടോഷൂട്ടിനായി വ്യത്യസ്ത പ്ലാനുകളാണ് കൊച്ചി മെട്രോ മുന്നോട്ട് വെക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ സാധിക്കും. ആലുവ - പേട്ട റൂട്ടിലാണ് സഞ്ചരിച്ചുകൊണ്ടും അല്ലാതെയും ഫോട്ടോ ഷൂട്ട് നടത്താൻ അവസരമുള്ളത്.

  Also read- Veena George| ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും; കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: മന്ത്രി വീണാ ജോര്‍ജ്

  നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചും വാടകയ്ക്ക് എടുത്താണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ 12000 രൂപ നൽകേണ്ടിവരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ് നിരക്ക്. കൂടാതെ ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുകയും വേണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക കൊച്ചി മെട്രോ അധികൃതർ തിരിച്ച് നൽകും. ഫോട്ടോഷൂട്ടിനായി ദിവസവും സമയവും നൽകി മുൻകൂട്ടി ബുക്ക് ചെയ്യണം.
  Published by:Anuraj GR
  First published: