മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് പവന്‍റെ സ്വർണ നെക്‌ലേസ്‌ നൽകി ജൂബിലി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തു നൽകണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് ഇരുപത് വർഷങ്ങൾക്കു മുമ്പ് അച്ഛൻ നൽകിയ വിവാഹസമ്മാനമായ എട്ട് പവന്‍റെ സ്വർണ നെക്‌ലേസ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ തീരുമാനിച്ചത്.

news18
Updated: September 2, 2019, 10:57 PM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് പവന്‍റെ സ്വർണ നെക്‌ലേസ്‌ നൽകി ജൂബിലി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തു നൽകണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് ഇരുപത് വർഷങ്ങൾക്കു മുമ്പ് അച്ഛൻ നൽകിയ വിവാഹസമ്മാനമായ എട്ട് പവന്‍റെ സ്വർണ നെക്‌ലേസ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ തീരുമാനിച്ചത്.
  • News18
  • Last Updated: September 2, 2019, 10:57 PM IST
  • Share this:
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ടു പവന്‍റെ സ്വർണ നെക്‌ലേസ്‌ നൽകി മാതൃകയായി ജൂബിലി എം ജാനകി. എ ഹരി ശങ്കർ കർത്ത തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. കാനറാബാങ്ക് തൃപ്പുണിത്തുറ ശാഖയിലെ ജീവനക്കാരിയാണ് ജൂബിലി എം ജാനകി. നിലവിലെ സ്വർണത്തിന്‍റെ വിലയനുസരിച്ച് കണക്ക് കൂട്ടിയാൽ എട്ടു പവൻ സ്വർണം ഏകദേശം രണ്ടരലക്ഷം രൂപയ്ക്ക് അടുത്തുവരും.

ക്യാമ്പുകളിൽ സർവ്വവും നഷ്ടപ്പെട്ട സഹജീവികളുടെ അവസ്ഥ കണ്ട ജൂബിലി തന്നാൽ കഴിയുന്ന ഒരു സഹായം ചെയ്യണം എന്ന് കരുതി. എന്തു നൽകണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് ഇരുപത് വർഷങ്ങൾക്കു മുമ്പ് അച്ഛൻ നൽകിയ വിവാഹസമ്മാനമായ എട്ട് പവന്‍റെ സ്വർണ നെക്‌ലേസ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുകയായിരുന്നു.

എ ഹരി ശങ്കർ കർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ്,

എട്ട് പവന്‍റെ സ്വർണ്ണ നെക്‌ലേസ്‌ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പ്രിയസഖാവ് ജൂബിലി എം ജാനകി.

എത്ര അടയാളപ്പെടുത്തിയാലും അധികമാവാത്ത ഒരു പേരാണ് സഖാവിന്‍റേത്

ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യത്വത്തിന്റെയും, സഹജീവികളുടെ നൊമ്പരങ്ങളോട് ഐക്യപ്പെടുകയും ആ വേദനകളെ തന്റേത് കൂടിയായി സ്വീകരിക്കുകയും ചെയ്യുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ.

കാനറാബാങ്ക് തൃപ്പുണിത്തുറ ശാഖയിലെ ജീവനക്കാരിയായ സഖാവ് #AIBEA യുടെ മുന്നണിപോരാളിയാണ്.

നൂറ്റാണ്ട് കാണാത്ത പ്രളയത്താൽ നാട് മുഴുവൻ ദുരിതത്തിൽ നിന്നപ്പോൾ, വീടും നാടും ഉപേക്ഷിച്ചു ആളുകൾ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ സഖാവ് ജൂബിലി ലീവെടുത്ത് മുന്നിലുണ്ടായിരുന്നു.

ക്യാമ്പുകളിൽ സർവ്വവും നഷ്ടപ്പെട്ട സഹജീവികളുടെ അവസ്ഥ കണ്ട ജൂബിലി തന്നാൽ കഴിയുന്ന ഒരു സഹായം ചെയ്യണം എന്ന് കരുതി.

ഇരുപത് വർഷങ്ങൾക്കു മുന്നെ അച്ഛൻ നൽകിയ വിവാഹസമ്മാനം എട്ട് പവന്റെ ഒരു നെക്‌ലേസ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.

സ്വാർത്ഥരായ മനുഷ്യരുടെ ഇന്നത്തെ ലോകത്ത് അന്യന്റെ വിഷമതകളെ സ്വന്തം മനസ്സിലേക്ക് കൂടി ചേർത്ത ജൂബിലിയുടെ മനസ്സിന് ആ കൊടുത്ത സ്വർണ്ണത്തേക്കാൾ മൂല്യമുണ്ട്, തിളക്കമുണ്ട്.

തൃപ്പുണിത്തുറ എംഎൽഎ എം സ്വരാജിന്റെ കയ്യിൽ നിന്നും സംഭാവനയുടെ രസീത് വാങ്ങുന്ന സഖാവ് ജൂബിലിയുടെ ചിത്രം ഒരു കൊളീഗ് എന്ന അഭിമാനത്തോടെ, കൊമ്രേഡ് എന്ന അവേശത്തോടെ പങ്കു വെക്കുന്നു...



First published: September 2, 2019, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading