• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Fare | 'ബസുകാരെ മര്യാദ പഠിപ്പിക്ക്; ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്'; ജൂഡ് ആന്റണി

Bus Fare | 'ബസുകാരെ മര്യാദ പഠിപ്പിക്ക്; ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്'; ജൂഡ് ആന്റണി

കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ് ആന്റണി ജോസഫ്

  • Share this:
    ബസ് കണസക്ഷന്‍ (Bus Concession)  വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്(Jude Anthany Joseph). സംഭവത്തില്‍ മന്ത്രി ആന്റണി രാജു വിശദീകരണം നല്‍കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത് എന്നായിരുന്നു ജൂഡ് പ്രതികരിച്ചത്.

    മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഭരണ-പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ എല്ലാം പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

    'വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്'- ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


    അതേസമയം വിഷയവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കണ്‍സഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്. താന്‍ പറഞ്ഞതില്‍ നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പറഞ്ഞതെന്തെന്ന് മുഴുവനായി കേട്ടാല്‍ കാര്യമെന്താണെന്നതില്‍ വ്യക്തതയുണ്ടാകും. കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    Also Read-Bus Fare |'എസ്എഫ്‌ഐയുമായി ഞാന്‍ സംസാരിച്ചോളാം; പ്രസ്താവന വളച്ചൊടിച്ചു'; കൺസഷൻ നിരക്ക് വിവാദത്തിൽ വിശദീകരണവുമായി ആന്റണി രാജു

    തിരുത്തല്‍ ആവശ്യമുള്ള കാര്യങ്ങളില്‍ അവ നടത്തും. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും എസ്എഫ്ഐയുമായി താന്‍ സംസാരിച്ചോളാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    രണ്ടുരൂപയുടെ കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്കെതിരേയാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുള്ളവയുടെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

    Also Read-Bus fare | രണ്ടുരൂപാ കൺസഷൻ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടെന്ന ഗതാഗതമന്ത്രിയുടെ കണ്ടുപിടിത്തത്തിനെതിരേ വിദ്യാര്‍ഥി സംഘടനകൾ

    വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവ് കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്നും മന്ത്രി പറഞ്ഞു. യാത്രാ ഇളവ് സംബന്ധിച്ച തീരുമാനം മുന്നണിയുമായി ചേര്‍ന്ന് ആലോചിക്കുമെന്നും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണയാത്രാ സൗജന്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Jayesh Krishnan
    First published: