• HOME
  • »
  • NEWS
  • »
  • kerala
  • »
  • JUDE ANTHANY SHARES A PICTURE OF CLOSED SCHOOL IN AFGHANISTAN

'വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും; കരയാൻ ഇട വരാതിരിക്കട്ടെ'; അടച്ച സ്‌കൂളിന്റെ ചിത്രം പങ്കു വെച്ച് ജൂഡ് ആന്റണി

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യത്തെയാണ് ചിത്രത്തിന്റെ അടിക്കുറപ്പില്‍ സൂചിപ്പിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യത്തെയാണ് ചിത്രത്തിന്റെ അടിക്കുറപ്പില്‍ സൂചിപ്പിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യത്തെയാണ് ചിത്രത്തിന്റെ അടിക്കുറപ്പില്‍ സൂചിപ്പിക്കുന്നത്.

  • Share this:
    അഫ്ഗാന്‍ വിഷയത്തില്‍ വീണ്ടും പ്രതികരിച്ച് ഡയറക്ടര്‍ ജൂഡ് ആന്റണി. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അടച്ച സ്‌കൂളിന്റെ മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം പങ്കുവെച്ചാണ് ജൂഡ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

    അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയ ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യത്തെയാണ് ചിത്രത്തിന്റെ അടിക്കുറപ്പില്‍ സൂചിപ്പിക്കുന്നത്.

    ഈ ചിത്രത്തിനോടൊപ്പം 'നമുക്കൊരിക്കലും വരില്ല എന്ന് വിചാരിച്ചിരുന്ന വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് ഇതും വരും കരയാന്‍ ഇട വരാതിരിക്കട്ടെ' എന്നാണ് ജൂഡ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.



    അതേ സമയം താരം അഫ്ഗാന്‍ വിഷത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം എന്ന് സംവിധായകനും നായകനുമായ ജൂഡ് ആന്റണി പ്രതികരിച്ചത്‌. താലിബാന്‍ അഫ്ഗാന്‍ പിടിച്ചിടക്കിയതിന് പിന്നാലെയാണ് ജൂഡിന്റെ പ്രതികരണം. സിനിമയിലായും രാഷ്ട്രീയത്തിലായും ഇത് വേണമെന്ന് അദ്ദേഹം പറഞ്ഞു.

    അതേസമയം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്റെ പേര് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് മാറ്റി. അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കുകയാണ് ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.

    ആയിരങ്ങളാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ മണ്ണ് വിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

    അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. താലിബാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് പ്രസിഡന്റിന്റ പലായനം.

    താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.

    വ്യാഴാഴ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
    Published by:Karthika M
    First published:
    )}