മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം എന്ന് സംവിധായകനും നായകനുമായ ജൂഡ് ആന്റണി. താലിബാന് അഫ്ഗാന് പിടിച്ചിടക്കിയതിന് പിന്നാലെയാണ് ജൂഡിന്റെ പ്രതികരണം. സിനിമയിലായും രാഷ്ട്രീയത്തിലായും ഇത് വേണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന് മാറ്റി. അഫ്ഗാനിസ്ഥാന് തലസ്ഥാന നഗരമായ കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കുകയാണ് ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.
ആയിരങ്ങളാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം അഫ്ഗാനിസ്ഥാന് മണ്ണ് വിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Also Read-
Explained: വാർഷിക വരുമാനം 1.6 ബില്യൺ ഡോളർ; താലിബാന് പണം സമാഹരിക്കുന്നത് എങ്ങനെ?
വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന് പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന് അടച്ചിരിക്കുകയാണ്. അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമയമാറ്റം നടത്തി. ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടും. കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്കി.
അഫ്ഗാനിസ്ഥാന് അധികാരം പിടിച്ചെടുത്ത താലിബാന് കാബൂള്‍ കൊട്ടാരത്തില്‍ താലിബാന് കൊടി നാട്ടി. അഫ്ഗാന് പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. താലിബാന് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയാതെയാണ് പ്രസിഡന്റിന്റ പലായനം.
Also Read-
Explained: അഫ്ഗാനിൽ ഭരണം പിടിക്കാൻ നേതൃത്വം നൽകിയ താലിബാൻ ഭീകരർ ആരൊക്കെ?
താലിബാന് കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന് സൈന്യത്തിനെതിരെ താലിബാന് വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന് വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന് അധീനതയിലായിട്ടുണ്ട്.
വ്യാഴാഴ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന് സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന് സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.