• HOME
 • »
 • NEWS
 • »
 • kerala
 • »
 • Anupama Missing Baby Case | പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ 2 ന്; ജാമ്യം നല്‍കരുതെന്ന് പൊലീസ്

Anupama Missing Baby Case | പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ 2 ന്; ജാമ്യം നല്‍കരുതെന്ന് പൊലീസ്

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍(Anupama Missing Baby Case) കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി നവംബര്‍ രണ്ടിന് വിധി പറയും.

  അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍,(PS Jayachandran) അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ (anticipatory bail) നല്‍കിയത്. കേസിലെ വാദം പൂര്‍ത്തിയായി. അനുപമയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കുട്ടിയെ അമ്മയൈ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെതെന്ന് കോടതിയില്‍ പറഞ്ഞു.

  അതേ സമയം അന്വേഷണം തുടരുകയാണെന്നും കേസിലെ ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോടിതി കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ അഭിപ്രായം തേടിയിരുന്നു. കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന ഡയറക്ടര്‍ നടത്തുന്ന അന്വേഷണം തുടരുകയാണ്.

  അതേ സമയം  ദത്ത് വിവാദത്തിൽ തന്റെ നടപടികളെ ന്യായീകരിച്ച് അനുപമയുടെ  പിതാവ് പി എസ് ജയചന്ദ്രൻ . ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താൻ ചെയ്തത്. അതല്ലാതെ തന്റെ മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്ന് സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ ജയചന്ദ്രൻ പറഞ്ഞു. അനുപമയുടെ സമ്മതത്തോടെയാണ് താൻ കുഞ്ഞിനെ മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.

  ജയചന്ദ്രന്റെ വിശദീകരണത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി നടപടിയെടുത്തത്. ഉച്ചയ്ക്ക് ശേഷം ചേർന്ന ഏരിയാ കമ്മിറ്റി യോഗം നടപടി അംഗീകരിച്ചു. ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പുറമെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. കൂടാതെ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏരിയ തലത്തില്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു.
  ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു. വട്ടപ്പാറ ബിജു കമ്മീഷൻ അധ്യക്ഷനും വേലായുധൻ നായർ, ജയപാൽ എന്നിവർ അംഗങ്ങളുമായാണ് കമ്മീഷനെ നിയോഗിച്ചത്.

  Monson Mavunkal | മോണ്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുന്‍ ജീവനക്കാരി ക്രൈം ബ്രാഞ്ചിനു മൊഴി നല്‍കി

  മോണ്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോണ്‍സന്റെ മുന്‍ ജീവനക്കാരിയാണ്‌  പരാതി നല്‍കിയത്. പീഡനം സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നല്‍കിയട്ടുണ്ട്.

  2019 ല്‍ യുവതി മോണ്‍സന്റെ സ്ഥാപനത്തില്‍ നിന്ന് ജോലി മതിയാക്കി പുറത്തു വന്നിരുന്നു. എന്നാല്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ പലവിധ വാഗ്ദാനങ്ങളും നല്‍കി കൊണ്ട് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. മോണ്‍സനുമായി ബന്ധപ്പെട്ട ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ച ശേഷമാണ് യുവതിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡനവിവരം സംബന്ധിച്ച കാര്യങ്ങളും പുറത്തു വരുന്നത്.

  ഭീഷണി മൂലം പരാതി നല്കിയില്ലഎന്നാണ് യുവതിയുടെ മൊഴി. ഇതേ സാഹചര്യത്തില്‍ മറ്റ് ആരെങ്കിലും പരാതി നല്‍കാതെ മാറിനില്‍ക്കുന്നുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഇയാള്‍ക്ക് എതിരെ ഉയര്‍ന്നിരുന്നു .എന്നാല്‍ ആരും പരാതി നല്‍കാന്‍ മുന്നോട്ടു വന്നിരുന്നില്ല.

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലും മോണ്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തിട്ടുണ്ട്. പോക്‌സോ കേസില്‍ കോടതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തിരുന്നു. ഇന്നലെ വൈകിട്ടാണ് മൊഴി നല്‍കിയത്. ഈ കേസില്‍ ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

  പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി അറസ്റ്റിലായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് ബാലാത്സംഗം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ജോഷിക്കെതിരെയും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു.

  മോണ്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറകള്‍ ഉണ്ടായിരുന്നതായി പെണ്‍കുട്ടി നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നല്കിയിരുന്നു. ഇവിടെയെത്തുന്നവരുടെ ദൃശ്യങ്ങള്‍ ക്യാമറ വഴി മോണ്‍സണ്‍ ശേഖരിച്ചുവെന്നും ഇതു കൊണ്ടാണ് ആരും പരാതിയുമായി രംഗത്ത് വരാത്തതെന്നും യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്മോണ്‍സന്റെ വീട്ടിലും തിരുമ്മല്‍ കേന്ദ്രത്തിലും വീണ്ടും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

  മോണ്‍സനെതിരെ കൂടുതല്‍ തട്ടിപ്പ് കേസുകള്‍ പുറത്തു വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളും ഉണ്ടായേക്കാം. ഇയാളുമായുള്ള ഇടപാടില്‍ പലര്‍ക്കും പണം നഷ്ടമായിയുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ പലര്‍ക്കും പണത്തിന്റെ ഉറവിടം അടക്കം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

  കള്ളപ്പണം ഉള്ളവരായിരുന്നു പല ഇടപെടുകാരും. ഇവര്‍ പരാതിപ്പെട്ടില്ലെങ്കിലും എങ്ങനെ പണം നഷ്ടമായെന്നു അറിയാന്‍ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തുന്നുണ്ട്. അതേ സമയം മോന്‍സനുമായുള്ള തെളിവെടുപ്പും അന്വേഷണവും പുരോഗമിക്കുകയാണ്.
  Published by:Jayashankar AV
  First published: