• HOME
  • »
  • NEWS
  • »
  • kerala
  • »
  • Insurance | ടിപ്പറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Insurance | ടിപ്പറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്

  • Share this:
    കോഴിക്കോട്: അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2019 ഏപ്രില്‍ 10നുണ്ടായ അപകടത്തില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരിയാണ് മരിച്ചത്. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ ഇ സാലിഹ് വിധിച്ചത്. ഇൻഷുറൻസ് തുകയുടെ എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിര്‍കക്ഷികള്‍ ആകെ രണ്ടര കോടി രൂപ നല്‍കണമെന്നാണ് കോടതി വിധിച്ചത്.

    സംഭവദിവസം രാത്രിയിൽ നടുവണ്ണൂരിനടുത്ത് ദേശീയപാതയരികിൽ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ 10 ദിവസത്തിന് ശേഷം മരിച്ചു. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാന്‍തൊടുകയില്‍ ടി ടി മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാര്‍കുഴിയില്‍ പി കെ ആഷിഖും ഇന്‍ഷുറന്‍സ് കമ്ബനിയായ ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായിരുന്നു കേസിലെ എതിര്‍ കക്ഷികള്‍.

    ഫിറോസിന്റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നല്‍കണം. ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അഡ്വ. ആര്‍ രതീഷ് കുമാര്‍, അഡ്വ. എ മുംതാസ് എന്നിവര്‍ ഫിറോസിന്റെ കുടുംബത്തിനു വേണ്ടി കോടതിയിൽ ഹാജരായി.

    ബിഎംഡബ്ല്യു കാർ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി രണ്ടു കുട്ടികൾ മരിച്ചു

    അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, ഡൽഹിയിലെ നിർമാൻ വിഹാർ നിവാസിയായ പ്രതിയായ 27 കാരൻ തന്റെ ബി‌എം‌ഡബ്ല്യു (BMW) കാർ, മാരുതി വാഗൺ ആറിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഗൺ ആർ കാർ മറിഞ്ഞ് റോഡരികിൽ ഉറങ്ങുകയായിരുന്നവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ലോധി റോഡ് മേൽപ്പാലത്തിനു താഴെയുള്ള നടപ്പാതയിൽ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

    അപകടമുണ്ടാക്കിയ ബിഎംഡബ്ല്യൂ കാർ നിർത്താതെ ഓടിച്ചുപോയി. പരിക്കേറ്റവരെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ആറുവയസ്സുകാരി റോഷിനിയും അവളുടെ പത്തുവയസ്സുള്ള സഹോദരൻ അമീറും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. വാഗൺ ആർ കാർ ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

    പുലർച്ചെ 4.30ഓടെ സാമ്രാട്ട് ഹോട്ടലിൽ നിന്ന് ലോധി റോഡ് വഴി സൂര്യ ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാഗൺ ആറിന്റെ ഡ്രൈവർ യതിൻ കിഷോർ ശർമ്മ പോലീസിനോട് പറഞ്ഞു. എതിരെ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ തന്‍റെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് യതിൻ കിഷോർ പറഞ്ഞു. ദൃക്‌സാക്ഷിയും പൂർണമായി പ്രവർത്തനക്ഷമമായ സിസിടിവി ക്യാമറയും ഇല്ലാത്ത സാഹചര്യത്തിൽ പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും വെല്ലുവിളിയായിരുന്നെന്ന് പോലീസ് പറയുന്നു.

    സംഭവത്തിന് ശേഷം കറുത്ത നിറത്തിലുള്ള ബിഎംഡബ്യു കാർ ഏത് വഴിയാണ് പോയതെന്ന് കണ്ടെത്താനായിരുന്നു പൊലീസ് ശ്രമം. ഒബ്‌റോയ് ഹോട്ടൽ, ലോധി റോഡ്, ബാരാപുള്ള റോഡ്, ലജ്പത് റായ് മാർഗ് എന്നിവിടങ്ങളിലേക്ക് റോഡിൽ സ്ഥാപിച്ചിട്ടുള്ള 60-70 ക്യാമറകളിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഒരു ക്യാമറയിൽ, അപകടത്തിന് ശേഷം ബിഎംഡബ്യു കാർ നിസാമുദ്ദീനിലെ നീല ഗുംബദിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയതായി എൻഡിടിവിയോട് റിപ്പോർട്ട് ചെയ്തു.

    തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണ നഗറിൽ താമസിക്കുന്ന ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറാണതെന്ന് കണ്ടെത്തിയത്. നോയിഡയിലെ സെക്ടർ 63 ലെ ഒരു വർക്ക്ഷോപ്പിൽ തന്റെ കാർ അനന്തരവൻ സാഹിലിനു നൽകിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി.

    നോയിഡയിൽ വസ്ത്രനിർമ്മാണ ബിസിനസ്സ് നടത്തുന്ന പ്രതി സഹിൽ നാരംഗിനെ നിർമാൻ വിഹാറിലെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന ബിഡബ്ല്യുഎം പിടിച്ചെടുക്കുകയും ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം, താനും അമ്മാവനും എയർപോർട്ടിൽ നിന്ന് വരികയായിരുന്നുവെന്നും താനാണ് കാർ ഓടിച്ചിരുന്നതെന്നും സാഹിൽ വെളിപ്പെടുത്തി. പുതുതായി വാങ്ങിയ കാർ അമിത വേഗത്തിൽ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
    Published by:Anuraj GR
    First published: