• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആറ് വർക്കിംഗ് പ്രസിഡന്റ്; 36 ജനറൽ സെക്രട്ടറി, 70 സെക്രട്ടറി; KPCC ക്ക് 137 പേരുടെ ജംബോ പട്ടിക

ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനും നടത്തിയ അവസാനവട്ട നീക്കങ്ങളും ഫലം കണ്ടില്ല

News18 Malayalam | news18-malayalam
Updated: January 22, 2020, 9:21 PM IST
ആറ് വർക്കിംഗ് പ്രസിഡന്റ്; 36 ജനറൽ സെക്രട്ടറി, 70 സെക്രട്ടറി; KPCC ക്ക് 137 പേരുടെ ജംബോ പട്ടിക
News18
  • Share this:
ന്യൂഡൽഹി: കെപിസിസിക്ക് വീണ്ടും ജംബോ ഭാരവാഹി പട്ടിക. തർക്കത്തിനൊടുവിൽ പട്ടികയിൽ സമവായമായി. ടി സിദ്ദിഖ് ഉള്‍പ്പെടെ 6 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ധാരണയായി. 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുളളത്. ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനും നടത്തിയ അവസാനവട്ട നീക്കങ്ങളും ഫലം കണ്ടില്ല. 13 വൈസ് പ്രസിഡന്റുമാരടക്കമുള്ളവരുടെ പട്ടികയാണ് കെപിസിസി പ്രസി‍ഡന്റ് ഹൈക്കമാൻഡിന് നൽകിയത്.

Also Read- ബക്കറ്റില്ല;രസീതില്ല; കുടുക്ക നിറയ്ക്കൂ; കാര്യം നേടൂ; പിരിവിന് പുതുവഴി

പട്ടിക 75ൽ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങിയില്ല. കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും കൂടാതെ കെ.വി. തോമസും വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും. ശൂരനാട് രാജശേഖരന്‍, ടി.എന്‍. പ്രതാപന്‍, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, സി.പി. മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ഒ. അബ്ദുറഹ്മാന്‍ കുട്ടി, കെ.സി. റോസക്കുട്ടി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.

കെപിസിസി ഭാരവാഹികൾക്കൊപ്പം കോഴിക്കോട്, തൃശൂർ ഡിസിസികൾക്ക് പുതിയ പ്രസിഡന്റുമാരെയും നിയമിച്ചു. യു. രാജീവൻ കോഴിക്കോട് ഡിസിസി പ്രസിഡന്റാകും. മുന്‍ എംഎല്‍എ എം.പി. വിന്‍സെന്‍റ് തൃശൂര്‍ ഡിസിസി അധ്യക്ഷനാകാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, മുകുല്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് അന്തിമവട്ട ചര്‍ച്ച നടത്തിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍