• HOME
  • »
  • NEWS
  • »
  • kerala
  • »
  • ALERT | 'ഈ ഞായറാഴ്ചയും സമ്പൂർണ ലോക്ക്ഡൗൺ തന്നെ '; കോവിഡ് രോഗികൾ കൂടുന്നതിനാൽ തീരുമാനത്തിൽ മാറ്റമില്ല

ALERT | 'ഈ ഞായറാഴ്ചയും സമ്പൂർണ ലോക്ക്ഡൗൺ തന്നെ '; കോവിഡ് രോഗികൾ കൂടുന്നതിനാൽ തീരുമാനത്തിൽ മാറ്റമില്ല

Sunday Complete LockDown | പാൽസംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക്​ വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും. ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകളും പ്രവർത്തിക്കും.

News18 Malayalam

News18 Malayalam

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: റസ്റ്റോറന്റുകൾക്കും മാളുകൾക്കും ആരാധനാലയങ്ങൾക്കും ഇളവ് വന്നെങ്കിലും ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചിട്ടില്ല. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. ലോക്ക്ഡൗൺ പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം മൂന്നക്കം കടന്നതോടെ ഒരു ദിവസം പൂർണമായി അടച്ചിരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

    സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ആപത്തിന്റെ വക്കിലാണ് സംസ്ഥാനമെന്ന് സർക്കാർ ഗൗരവമായി കാണുന്നു.സമ്പർക്കത്തിലൂടെ രോഗം വരുന്നവരുടെ എണ്ണവും വർധിക്കുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്കകളിൽ ഇളവ് വേണ്ടെന്ന തീരുമാനം.

    You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

    ചരക്ക്​ വാഹനങ്ങളും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവനക്കാർ എന്നിവർക്ക്​ മാത്രമാണ്​ യാത്രാനുമതിയുള്ളത്. അവശ്യവസ്​തുക്കൾ വിൽക്കുന്ന കടകൾ തുറക്കാനും അനുമതിയുണ്ട്.

    പാൽസംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക്​ വിലക്കില്ല. ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കും. ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകളും പ്രവർത്തിക്കും.

    Published by:Joys Joy
    First published: