കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ലെന്നും രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്കുകൾ പോലും ലഭ്യമാക്കിയില്ലെന്നും ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
Also read-ബ്രഹ്മപുരം പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായവുമായി എം.എ യൂസഫലി
ബ്രഹ്മപുരത്തെ തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീയണയ്ക്കാൻ രംഗത്തിറങ്ങിയ രക്ഷാപ്രവർത്തകരെ അനുമോദിക്കാനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.