• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദീർഘനാളത്തെ പോരാട്ടം ഫലം കണ്ടു; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നീതി

ദീർഘനാളത്തെ പോരാട്ടം ഫലം കണ്ടു; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നീതി

100 വി​​ദ്യാ​​ർ​​ഥി​​ക​​ളുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് ഒടുവിൽ നടപടിയായത്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോളേജിന് അംഗീകാരം നേടിയെടുക്കാൻ വ്യാജ രോഗികളെ ദിവസക്കൂലിക്ക് എത്തിച്ച് കുപ്രസിദ്ധി നേടിയ വർക്കല എസ്.ആർ. മെഡിക്കൽ കോളേജിന് ഒടുവിൽ തിരിച്ചടി. വ​​ർ​​ക്ക​​ല എ​​സ്.​​ആ​​ർ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മൂ​​ന്ന്​ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലേ​​ക്ക്​ മാ​​റ്റാ​​ൻ കേ​​ന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

2016-17 അധ്യയന വർഷത്തേക്ക് എ​​സ്.​​ആ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ 100 വി​​ദ്യാ​​ർ​​ഥി​​ക​​ളുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് ഒടുവിൽ നടപടിയായത്. സിഎസ്ഐ മെഡിക്കൽ കോളേജ് കാരക്കോണം, വയനാട് ഡിഎം വിംസ് , ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ല എന്നീ മെഡിക്കൽ കോളേജുകളിലേക്കാണ്  വിദ്യാർത്ഥികളെ മാറ്റുന്നത്.

TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

കോ​​ള​​ജി​​ലെ പ്ര​​ശ്​​​ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹൈക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു. തുടർന്നുള്ള നിയമ പോരാട്ടങ്ങൾ കാണാം ഒടുവിൽ തീർപ്പാകുന്നത്. വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി മെ​​ഡി​​ക്ക​​ൽ കൗൺസി​​ലും ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും ന​​ട​​ത്തി​​യ പരിശോധനകളി​​ൽ ​എ​​സ്.​​ആ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ കുട്ടികൾക്ക് ആവശ്യമായ പ​​ഠ​​ന സൗ​​ക​​ര്യ​​മി​​ല്ലെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. വി​​ജി​​ല​​ൻ​​സ്​ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കോ​​ള​​ജി​​ന്​ അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​ൻ വ്യാ​​ജ​​രേ​​ഖ ഉണ്ടാക്കിയെന്നും ക​​ണ്ടെ​​ത്തി. എസ്.ആർ. മെഡിക്കൽ കോളെജ് മാനേജ്മെന്റിനെതിരെ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ക്കാനും വിശദമായ അ​​ന്വേ​​ഷ​​ണ​​ത്തി​​നും വി​​ജി​​ല​​ൻ​​സ് റി​​പ്പോ​​ർ​​ട്ട്​ ന​​ൽ​​കി​​യി​​രു​​ന്നു.

ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശ പ്ര​​കാ​​രം മെ​​ഡി​​ക്ക​​ൽ കൗ​​ൺ​​സി​​ൽ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്​​​ധ സ​​മി​​തി​​യും കോ​​ള​​ജി​​ൽ ഗു​​രു​​ത​​ര ക്ര​​മ​​ക്കേ​​ടു​​ക​​ൾ ക​​ണ്ടെ​​ത്തി.

വ്യാജ രോഗികളെ എത്തിച്ചാണ് അംഗീകാരം നേടിയതെന്നും തെളിഞ്ഞിരുന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ളെ മാ​​റ്റാ​​നും ശുപാ​​ർ​​ശ ന​​ൽ​​കി​​. ഇതുപ്രകാ​​ര​​മാ​​ണ്​ മെ​​ഡി​​ക്ക​​ൽ കൗ​​ൺ​​സി​​ൽ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​ത്തി​​ന്​ റിപ്പോർട്ട് ന​​ൽ​​കി​​യ​​ത്.

നേ​​ര​​ത്തേ ആ​​​രോ​​ഗ്യ​​വ​​കു​​പ്പ്​ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ മാ​നേജ്മെന്റുകളുടെ യോ​​ഗം വി​​ളി​​ക്കു​​ക​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളെ മാ​​റ്റു​​ന്ന​​തി​​നു​​ള്ള താ​​ൽ​​പ​​ര്യവും ക്ഷ​​ണി​​ച്ചി​​രു​​ന്നു. സ​​മ്മ​​തം അ​​റി​​യി​​ച്ച മൂ​​ന്ന്​ കോ​​ള​​ജു​​ക​​ളി​​ലേ​​ക്കാ​​ണ്​ വിദ്യാർ​​ഥി​​ക​​ളെ മാ​​റ്റു​​ന്ന​​ത്. കേന്ദ്ര ഉത്തരവനുസരിച്ച് തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​ത് ആരോഗ്യ വിദ്യാഭ്യാസ വകുപ്പാണ്. ഒ​​ന്ന​​ര വ​​ർ​​ഷ​​​ത്തി​ലധികം നീ​​ണ്ട വി​​ദ്യാ​​ർ​​ഥി സ​​മ​​ര​​വും നി​​യ​​മ​​പോ​​രാ​​ട്ട​​വു​​മാ​​ണ്​ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ ഉ​​ത്ത​​ര​​വോ​​ടെ ലക്ഷ്യത്തിൽ എത്തുന്നത്.  അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന കോളേജിന്റെ വാദങ്ങൾ കൂടിയാണ് ഈ തീരുമാനത്തോടെ പൊളിയുന്നത്.

Published by:user_57
First published: