തിരുവനന്തപുരം: പത്മഭൂഷണ്‍ നേടിയതിന് നമ്പി നാരായണനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ. നമ്പി നാരായണന് എതിരായ സെൻ കുമാറിന്റെ പരാമർശം തെറ്റായിപ്പോയി. എന്നാൽ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്ന് കരുതുന്നില്ലെന്നും കെമാൽ പാഷ പറഞ്ഞു.
ചാരക്കേസില്‍ നമ്പി നാരായണന്റെ എതിര് കക്ഷിയാണ് സെന്‍കുമാര്‍. പ്രായമായ ഒരാള്‍ക്ക് അംഗീകാരം കിട്ടിയപ്പോള്‍ വിവാദമുണ്ടാക്കിയത് ശരിയല്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മന്ത്രി എകെ ബാലനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സെന്‍കുമാറിനെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. അംഗീകാരം കിട്ടുന്നവരെ വിമര്‍ശിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.