• HOME
  • »
  • NEWS
  • »
  • kerala
  • »
  • സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്ന ജുഡീഷ്യറി ഇല്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും: കെമാല്‍ പാഷ

സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്ന ജുഡീഷ്യറി ഇല്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും: കെമാല്‍ പാഷ

Justice Kemal Pasha

Justice Kemal Pasha

  • Last Updated :
  • Share this:
    കോഴിക്കോട്: സര്‍ക്കാരിനെ മുട്ടുകുത്തിക്കുന്ന തരത്തില്‍ നട്ടെല്ലുള്ള ജൂഡീഷ്യറി ഇല്ലെങ്കില്‍ നമ്മള്‍ ഇനിയും മൃഗതുല്യരാക്കപ്പെടുമെന്ന് ജെസ്റ്റിസ് കെമാല്‍ പാഷ. നിയമ സംവിധാനങ്ങളുടെ ശക്തിയിലാണ് ഭരണഘടന നിലനിന്ന് പോവുന്നത്.

    മതങ്ങള്‍ അധികാര രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടിയാണെന്ന തിരിച്ചറിവ് രാഷ്ട്രീയക്കാര്‍ക്കുണ്ടായതോടെ ഭരണഘടനയുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

    കെ.എസ്.ടി.എ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി ഭരണഘടനയും മൂല്യങ്ങളും എന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    Also Read വനിതാ മതിൽ: സർക്കാർ ഫണ്ട് ഉപയോഗിക്കുന്നുവെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി

    കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും ഉള്ളടക്കം പരിശോധിക്കാനുള്ള അധികാരം സ്വകാര്യ ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയും മൗലികാവകാശവുമെക്കെ എങ്ങനെയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ നമ്മള്‍ വിഡ്ഢികാളായിപ്പോകും. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിനെ മുട്ടുമടക്കിപ്പിക്കാനുള്ള നട്ടെല്ല് നമ്മുടെ ജുഡീഷ്യറിക്കുണ്ടാവണമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

    Also Read മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ കൊണ്ടുവന്ന കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

    ഒരു നിയമത്തിന്റേയും പിന്‍ബലമില്ലാതെ നമ്മുടെ മൗലികാവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുകയാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളുമെല്ലാം പരമാധികാരികള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. സാധാരണക്കാരുടെ ജീവിതം മൃഗതുല്യമാവുകയാണ്.നമ്മള്‍ എന്തും സഹിക്കും എന്ന തോന്നലുളളത് കൊണ്ടാണ് ഇത്തരത്തിലുള്ള വിധികള്‍ ഉണ്ടാകുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.

    First published: