• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എതിര്‍ത്താല്‍ പീഡനക്കേസ്; വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല'; സര്‍ക്കാരിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

'എതിര്‍ത്താല്‍ പീഡനക്കേസ്; വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല'; സര്‍ക്കാരിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ

പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും അവര്‍ക്ക് സ്വാതന്ത്യം ഇല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന് ജാമ്യം പീഡന ആരോപണത്തില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. പിസി ജോര്‍ജിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു.

    പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും അവര്‍ക്ക് സ്വാതന്ത്യം ഇല്ലെന്നും അന്തസ്സുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനമായി കേരളം കണക്കാക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Also Read-Swapna Suresh | മുഖ്യമന്ത്രിയുടെയും മകളുടെയും ജലീലിനുമൊക്കെ എതിരെ പറയുന്നത് അവസാനിപ്പിയ്ക്കാന്‍ ഭീഷണിയെന്ന് സ്വപ്ന

    വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ്.

    സന്ദേശം എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട് ഒരു രാഷ്ട്രീയ പ്രസ്താനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്. ഒരു പെണ്ണ് കേസിലോ ഗര്‍ഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്താനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും ഒരു വ്യത്യാസവുമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

    PC George | പി.സി ജോർജിന് ജാമ്യം; പുറത്തിറങ്ങുന്നത് അറസ്റ്റിലായി മണിക്കൂറുകൾക്കകം

    തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം ലഭിച്ചു. അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് പി. സി ജോർജിന് ജാമ്യം ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സോളാർ പീഡനക്കേസിലെ പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി. സി ജോർജിന് ജാമ്യം നൽകിയത്.

    Also Read-PC George | 'പിണറായിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ; വീണയുടെ ഇടപാടുകൾ അന്വേഷിക്കണം': പി.സി ജോർജ്

    ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പി സി ജോർജിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശക്തമായ വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളുകയായിരുന്നു.
    Published by:Jayesh Krishnan
    First published: