"വിധിയുണ്ടാക്കിയ പ്രശ്നങ്ങൾക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കിൽ സർക്കാരിന് നിയമനിർമാണം നടത്താം"

news18india
Updated: December 6, 2018, 8:57 PM IST
  • News18 India
  • Last Updated: December 6, 2018, 8:57 PM IST IST
  • Share this:
ന്യൂഡൽഹി: കോടതി വിധിയിലൂടെ സമൂഹത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നിലെങ്കിൽ സർക്കാരിന് നിയമ നിർമാണം നടത്താമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്
. വിധിയിൽ വിട്ടുപോയ കാര്യം കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. എന്നിട്ടും പരിഹാരം ഇല്ലെങ്കിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

ക്രമം ഉണ്ടാക്കാനും അക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങൾ നിർമ്മിക്കുന്നതെന്ന് നിയമം വ്യാഖ്യാനിക്കുന്ന ജഡ്ജിമാർ ഓർക്കണം. ശബരിമല വിഷയത്തെപറ്റിയില്ല താൻ ഇക്കാര്യങ്ങൾ പറയുന്നതെന്നും പൊതു തത്വമാണ് താൻ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല: ഹൈക്കോടതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

നിയമം ഉണ്ടാക്കുന്നവർ ഉദ്ദേശിച്ച പശ്ചാത്തലം കൂടി വ്യാഖ്യാനിക്കുന്നവർ ഉൾക്കൊള്ളണം. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട തന്‍റെ പ്രസ്താവന തെറ്റായി റിപ്പോർട്ട് ചെയ്തു. ന്യൂനപക്ഷങ്ങൾ ഭയത്തിൽ ആണെന് താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ കാര്യം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ബാബ്റി മസ്ജിദ് വാർഷികം: തിരക്ക് കുറഞ്ഞ് സന്നിധാനംഭരണഘടനയിലെ മൗലികാവകാശങ്ങൾ വ്യാഖ്യാനിക്കുമ്പോൾ സുപ്രീംകോടതി ജഡ്ജിമാർ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജഡ്ജിമാർ ജാഗ്രത പാലിച്ചില്ലെങ്കിൽ അത് സമൂഹത്തിൽ ആവശ്യമില്ലാത്ത സംഘർഷങ്ങൾ ഉണ്ടാക്കും. ശബരിമല വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചുവെന്നും എ കെ ആന്റണി പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫിന് ഡൽഹി മലയാളികൾ നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് പരാമർശം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading