ഇടിമുറി യൂണിവേഴ്സിറ്റി കോളജിൽ മാത്രമല്ല; ആർട്സ്, മഹാരാജാസ്, മടപ്പള്ളി കോളജുകളിലുമെന്ന് കമ്മിഷൻ

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാർഥിയെ കുത്തിയതിന്റെ  പശ്ചാത്തലത്തില്‍ 'സേവ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പയിന്‍ കമ്മിറ്റി'യാണ് കമ്മിഷന്‍ രൂപീകരിച്ചത്.

news18-malayalam
Updated: September 2, 2019, 11:28 AM IST
ഇടിമുറി യൂണിവേഴ്സിറ്റി കോളജിൽ മാത്രമല്ല; ആർട്സ്, മഹാരാജാസ്, മടപ്പള്ളി കോളജുകളിലുമെന്ന്  കമ്മിഷൻ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ മാത്രമല്ല സംസ്ഥാനത്തെ മറ്റു പല കോളജുകളിലും ഇടിമുറിയെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷനായ സ്വതന്ത്ര കമ്മിഷന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ആർട്‌സ്, എറണാകുളത്തെ മഹാരാജാസ്, കോഴിക്കോട്ടെ മടപ്പള്ളി എന്നീ കോളജുകളിലും യൂണിയന്‍ ഓഫീസുകള്‍ ഇടിമുറികളായി പ്രവര്‍ത്തിക്കുന്നെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രൂപീകരിക്കണമെന്നും ശിപാര്‍ശയുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാർഥിയെ കുത്തിയതിന്റെ  പശ്ചാത്തലത്തില്‍ 'സേവ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പയിന്‍ കമ്മിറ്റി'യാണ് കമ്മീഷന്‍ രൂപീകരിച്ചത്. കമ്മിഷന്‍ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

അസംഘടിതരായ വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് വില നല്‍കുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങള്‍ കലാപ സ്ഥലങ്ങളാകുന്നത്. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇത്തരം അക്രമങ്ങള്‍ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു.

എസ് എഫ് ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കക്ഷി രാഷ്ട്രീയം മാത്രമായി അധ്യാപക സംഘടനകള്‍ അധപതിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Also Read അടച്ചിട്ട യൂണിയന്‍ ഓഫീസിന്റെ പൂട്ട് പൊളിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

First published: September 2, 2019, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading