നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദുരിതാശ്വാസ നിധിയിലേക്ക് സ്വർണാഭരണങ്ങൾ നൽകി പേരൂർക്കട സ്വദേശികൾ

  ദുരിതാശ്വാസ നിധിയിലേക്ക് സ്വർണാഭരണങ്ങൾ നൽകി പേരൂർക്കട സ്വദേശികൾ

  മത്സ്യഫെഡ് ജീവനക്കാര്‍ 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

  gold

  gold

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പണം മാത്രമല്ല, ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നല്‍കിയും ആളുകൾ. പേരൂര്‍ക്കട സ്വദേശിയായ അനീഷും ഭാര്യ ഡോ. ഗായത്രിയുമാണ്
   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു വളകളും ഒരു മാലയും നല്‍കിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് ഇവര്‍ സ്വര്‍ണം കൈമാറിയത്.

   അതേസമയം, അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കെ.പി.എം.എസ് പ്രസിഡന്‍റ് പുന്നല ശ്രീകുമാര്‍ ആണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

   കിളിമാനൂര്‍ കൈലാസംകുന്ന് പി.വി.എല്‍.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

   തിരുവനന്തപുരം പാലോട് പേരയം സ്വദേശി വിഷ്ണുപ്രസാദ് - ചിത്ര ദമ്പതികളുടെ മകള്‍ അന്നലക്ഷ്മിയുടെ നാലാം പിറന്നാളിന് മാറ്റി വെച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി.

   മത്സ്യഫെഡ് ജീവനക്കാര്‍ 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചെയര്‍മാന്‍ ജെ. ചിത്തരഞ്ജന്‍ തുക മുഖ്യമന്ത്രിക്ക് കൈമാറി.

   First published:
   )}