തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്ന പി.എസ്.സി മുൻ ചെയർമാൻ കെ.എസ് രാധാകൃഷ്ണനെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെയും കടന്നാക്രമിച്ച് KPCC സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. കേരളം ഏറെ ആദരവോടെ ' സാർ ' എന്ന് വിളിച്ചിരുന്ന ഈ രണ്ടുപേരുടെയും ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് UDF സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് " അക്കാദമിക പുരുഷൻമാരും "- ഫേസ്ബുക്ക് പോസ്റ്റിൽ ജ്യോതികുമാർ ചാമക്കാല എഴുതി. 'എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ. സ്വാമി വിവേകാനന്ദൻ പറഞ്ഞു, ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വർഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയിൽ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു'- ജ്യോതികുമാർ ചാമക്കാല എഴുതുന്നു.
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംഉളുപ്പുണ്ടോ സാർ ?
.................................
കേരളം ഏറെ ആദരവോടെ ' സാർ ' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും.
കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് UDF സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് " അക്കാദമിക പുരുഷൻമാരും ".
രാധാകൃഷ്ണൻ സാറെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ,പിന്നെ PSC ചെയർമാൻ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ?
നയതന്ത്ര വിദഗ്ധനെന്ന പേരിൽ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയതും കോൺഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോൾ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.
'ന്യൂനപക്ഷ ഏകീകരണവും രാഹുൽതരംഗവും ഗുണം ചെയ്യും'; UDFന് 17-18 സീറ്റ് ലഭിക്കുമെന്ന് ലീഗ് വിലയിരുത്തൽഎന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ.
സ്വാമി വിവേകാനന്ദൻ പറഞ്ഞു , ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വർഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയിൽ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇതിന്റെ പേരിൽ എന്നെ ചൊറിയാൻ പുറപ്പെടും മുമ്പ് സഖാക്കൾ, പാർട്ടി ക്ലാസുകളിൽ നിന്ന് പോയി സംഘി സ്ഥാനാർഥിയായ എത്ര പേർ ഉണ്ടെന്നു കൂടി പഠിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.