കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.
ശ്രീലങ്കൻ വിമാനങ്ങൾക്ക് ടെക്നിക്കൽ ലാൻഡിങ് അനുവദിച്ചതിനാണ് കേന്ദ്രമന്ത്രി ഇരു വിമാനത്താവളങ്ങളെയും അഭിനന്ദിച്ചത്.
120ൽ അധികം വിമാനങ്ങൾക്കാണ് പ്രതിസന്ധി ഘട്ടത്തിൽ ഇരു വിമാനത്താവളങ്ങളിലുമായി ലാൻഡിങ് അനുവദിച്ചത്.
Kudos Trivandrum & Kochi airports for demonstrating the Indian spirit of वसुधैव कुटुम्बकम्!
The airports have gone beyond their call of duty by allowing technical landing to 120+ aircraft bound for Sri Lanka. The gesture will go a long way in furthering ties with our neighbour.
— Jyotiraditya M. Scindia (@JM_Scindia) July 13, 2022
''വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യം മുറുകെപ്പിടിച്ച തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനം.
പതിവു ജോലിക്കപ്പുറം, ഇരു വിമാനത്താവളങ്ങളിലുമായി ശ്രീലങ്കയിലേക്കുള്ള 120ൽ അധികം വിമാനങ്ങൾക്കാണ് ടെക്നിക്കൽ ലാൻഡിങ് അനുവദിച്ചത്.
നമ്മുടെ അയൽക്കാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഈ പ്രവൃത്തി തീർച്ചയായും സഹായിക്കും’ – സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jyotiraditya Scindia, Kochi Airport, Thiruvananthapuram airport