HOME » NEWS » Kerala » K AYYAPPAN ASSISTANT PRIVATE SECRETARY TO THE SPEAKER WILL APPEAR BEFORE THE CUSTOMS TOMORROW

Breaking | സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍വെച്ച്‌ ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന റിപ്പോർട്ടിനെ തുടർന്നാണിത്

News18 Malayalam | news18-malayalam
Updated: January 5, 2021, 9:38 PM IST
Breaking | സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്
സ്പീക്കർ ശ്രീരാമകൃഷ്ണൻ
  • Share this:
കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കി. നാളെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയ്യപ്പനോട് ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നടപടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍വെച്ച്‌ ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.

ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച്‌ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നുമായിരുന്നു സ്വപ്‌നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.

Also Read- 'സ്വപ്നയെ അറിയാം; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

കെ അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയതായി ഇന്നലെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ സ്പീക്കറുടെ ഓഫീസ് അറിയിച്ചത്. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. എന്നാൽ ഫോണിലൂടെ വിവരങ്ങൾ തിരക്കിയിരുന്നുവെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
Published by: Anuraj GR
First published: January 5, 2021, 9:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories