നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജോജു ജോര്‍ജ് അസഭ്യം പറഞ്ഞെന്ന് കെ. ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ചയാളെന്ന് അന്‍വര്‍ സാദത്ത്

  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജോജു ജോര്‍ജ് അസഭ്യം പറഞ്ഞെന്ന് കെ. ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ചയാളെന്ന് അന്‍വര്‍ സാദത്ത്

  ജോജു ജോർജിന്റെ പ്രതിഷേധത്തിനു രാഷ്ട്രീയ പിൻബലം ഉണ്ടെന്ന് ആലുവ എംഎൽഎ അൻവർ  സാദത്ത് ആരോപിച്ചു.

  ജോജു ജോർജ്, കെ ബാബു

  ജോജു ജോർജ്, കെ ബാബു

  • Share this:
  തിരുവനന്തപുരം: റോഡ് ഉപരോധിച്ച  കോൺഗ്രസ് പ്രവർത്തകരെ സിനിമാ താരം ജോജു ജോർജ് അസഭ്യം പറഞ്ഞെന്ന് കെ.ബാബു എംഎൽഎ. മലയാളത്തിൽ തെറിയും തമിഴിൽ തെറിയല്ലാത്തതുമായ പ്രയോഗമാണ് നടത്തിയത്. ഇത് ആദ്യമായല്ല, ജോജു ജോർജ് ഇത്തരത്തിൽ പെരുമാറുന്നത്. ചാവക്കാടും നടൻ സമാന പ്രശ്നമുണ്ടാക്കി.  അതിനുള്ള തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും കെ.ബാബു നിയമസഭയിൽ പറഞ്ഞു. എറണാകുളത്തെ സമരം സിറ്റി പൊലീസിനെ നേരത്തേ അറിയിച്ചിരുന്നു. പൊലീസ് ട്രാഫിക് വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. അവിടേക്കാണ് സിനിമാ നടൻ വന്നതെന്നും ബാബു പറഞ്ഞു.

  ജോജു ജോർജിന്റെ പ്രതിഷേധത്തിനു രാഷ്ട്രീയ പിൻബലം ഉണ്ടെന്ന് ആലുവ എംഎൽഎ അൻവർ  സാദത്ത് ആരോപിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്ത് സമരം നടത്തിയപ്പോൾ ജോജു ജോർജ് എന്ന നടൻ അവിടെ കയറി വന്നു. ബൈ റോഡിലൂടെ പോകണമെന്ന് ജോജു ജോർജിനോട് വോളന്റിയർമാർ പറഞ്ഞതാണ്. ജോജു അവിടെ കടന്നു കയറി ആക്രോശിച്ചു. ഈ സിനിമാ നടന് എന്തു സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത്.  കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയായിരുന്നു കോൺഗ്രസ് അവിടെ സമരം നടത്തിയത്.

  Also Read-അഞ്ചു ദിവസത്തെ തിരച്ചില്‍; പാലക്കാട് നിന്ന് കാണാതായ ഇരട്ട സഹോദരികളെയും സുഹൃത്തുക്കളെയും കണ്ടെത്തി

  യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാതെയാണ് ജോജു ജോർജ് അവിടെ കയറി ആക്രോശിച്ചത്. അതിനു പിന്നിൽ രാഷ്ട്രീയ പിൻബലം ഉണ്ടെന്ന് സംശയിക്കുന്നു. അതിനു കാരണം നടനു വേണ്ടി വക്കാലത്തു പിടിക്കാൻ സഭയ്ക്ക് അകത്തും പുറത്തും ചില രാഷ്ട്രീയ നേതാക്കൾ വന്നു.

  ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നു. ഈ നടന് അവിടെ ഇങ്ങനെ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു. അഹങ്കാരത്തിനു കൈയും കാലും വച്ചയാളാണ് ജോജു ജോർജെന്നും അൻവർ സാദത്ത് ആരോപിച്ചു.

  Also Read-Joju George| നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി

  സിനിമാ നടന്മാർ അഭിനയിക്കുമ്പോൾ പറയുന്ന ഡയലോഗ് പോലെയല്ല. അതു ജീവിതത്തിലും നടപ്പിലാക്കാൻ തയാറാകണം. ജോജു ജോർജ് ഖേദം പ്രകടിപ്പിക്കണം. കോൺഗ്രസ് പ്രവർത്തകരോടും ജനങ്ങളോടും ഖേദം പ്രകടിപ്പിക്കാതെ യാതൊരു വിട്ടു വീഴ്ചയുമില്ല. മഹിളാ കോൺഗ്രസ് നൽകിയ പരാതിയിലും പൊലീസ് നടപടി എടുത്തിട്ടില്ല. കേസ് എടുത്ത് അന്വേഷിക്കാൻ പോലും തയാറായിട്ടില്ല. ജോജു ജോർജിനെതിരേ ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അൻവർ സാദത്ത് വ്യക്തമാക്കി.
  Published by:Jayesh Krishnan
  First published:
  )}