നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കള്ളം കൈയോടെ പിടിച്ചപ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം; മരംമുറി വിവാദത്തില്‍ കെ ബാബു

    കള്ളം കൈയോടെ പിടിച്ചപ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം; മരംമുറി വിവാദത്തില്‍ കെ ബാബു

    മരം മുറി സംഭവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു

    കെ ബാബു

    കെ ബാബു

    • Share this:
      തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ ബാബു എംഎല്‍എ. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മരം മുറി സംഭവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

      ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലായി കാണും. സത്യം പുറത്തുവന്നാല്‍ നാടു ഭരിക്കുന്നവര്‍ കാട്ടു കള്ളന്മാരായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

      Also Read-അവധി ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍; ഒറ്റ ദിവസം കൊണ്ട് ഒപി ബ്ലോക്ക് വൃത്തിയാക്കി; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

      ജോലിയില്‍ മികവ് പുലര്‍ത്തിയതിന് ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

      Also Read-സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്; തിങ്കളാഴ്ച മുതല്‍

      കെ ബാബുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

      കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേത്. മരം കൂട്ടത്തോടെ കട്ടവരെ പിടിക്കാതെ ഇതു സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടര്‍ക്കും ഇവിടെ എന്തേ അത് ബാധകമായില്ല.

      ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലായി കാണും. സത്യം പുറത്തുവന്നാല്‍ നാടു ഭരിക്കുന്നവര്‍ കാട്ടു കള്ളന്മാരായി മാറും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ നിരീക്ഷിക്കുമ്പോള്‍ 'ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നു' എന്നാണ് തോന്നുന്നത്.

      മരം മുറി സംഭവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

      റവന്യൂ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന അണ്ടര്‍ സെക്രട്ടറി വിവരങ്ങള്‍ നല്‍കിയത് രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം പൊതുജനങ്ങള്‍ അറിയേണ്ട കാര്യമല്ലേ നല്‍കിയത്. മരം മുറി ഫയല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കില്‍ സര്‍ക്കാര്‍ അത് പറയണം.

      ജോലിയില്‍ മികവ് പുലര്‍ത്തിയതിന് ഗുഡ് സര്‍വീസ് എന്‍ട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്. കള്ളം കൈയോടെ പിടിച്ചപ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം. ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ സത്വരമായി പിന്‍വലിച്ച് അവര്‍ക്ക് നല്‍കിയ ഗുഡ് സര്‍വ്വീസ് എന്‍ട്രി തിരിച്ച് നല്‍കണം.
      Published by:Jayesh Krishnan
      First published:
      )}