മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവിൽ മരണമെന്ന് ആരോപണം; പൊലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്

അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ കത്തിൽ ആവശ്യപ്പെട്ടതായും ശൈലജ ടീച്ചർ അറിയിച്ചു.

news18
Updated: August 28, 2019, 8:17 PM IST
മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവിൽ മരണമെന്ന് ആരോപണം; പൊലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്
ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ
  • News18
  • Last Updated: August 28, 2019, 8:17 PM IST
  • Share this:
തിരുവനന്തപുരം: മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവിൽ ഒന്നരവയസുള്ള കുട്ടി മരണമടഞ്ഞ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോഗ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ-രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും രംഗത്തെത്തിയിരുന്നു. അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ കത്തിൽ ആവശ്യപ്പെട്ടതായും ശൈലജ ടീച്ചർ അറിയിച്ചു.

കെകെ ശൈലജ ടീച്ചറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

'മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.'

First published: August 28, 2019, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading