കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് തോമസ് ചാഴിക്കാടന് നല്കാന് തീരുമാനിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണി. എല്ലാവരുടെയും പിന്തുണ തോമസ് ചാഴിക്കാടന് ലഭിക്കും. പി ജെ ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം ഈ തീരുമാനം ഉള്‍കൊള്ളും. ജോസഫുമായും മറ്റ് നേതാക്കന്മാരുമായും താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ എം മാണി വ്യക്തമാക്കി.
കോട്ടയത്ത് തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കെ എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതിപൂർവമായ തീരുമാനമല്ല പാർട്ടി എടുത്തതെന്നാണ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് പ്രതികരിച്ചത്. കേട്ടുകേൾവിയില്ലാത്ത വിധമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതിൽ കടുത്ത അമർഷമുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളുടെ അഭിപ്രായം പോലും പരിഗണിച്ചില്ല. ജില്ലയ്ക്ക് പുറത്തുനിന്നൊരാൾ മത്സരിക്കാൻ പാടില്ലെന്നത് അംഗീകരിക്കാനിവില്ല. താൻ യുഡിഎഫിലെ ശക്തനായ ആളാണ്. യുഡിഎഫുമായി കൂടിയാലോചിച്ച് തുടർതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.