HOME » NEWS » Kerala » K M SHAJI DISQUALIFICATION AFFECT MUSLIM LEAGUE

ലീഗിനും കെ എം ഷാജിക്കും തിരിച്ചടി

news18india
Updated: November 9, 2018, 1:10 PM IST
ലീഗിനും കെ എം ഷാജിക്കും തിരിച്ചടി
  • Share this:
വര്‍ഗീയ പ്രചരണം നടത്തി എന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കെ എം ഷാജി അയോഗ്യനാക്കപ്പെട്ടത് ഏറ്റവും വലിയ തിരിച്ചടി നല്‍കിയിരിക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലീഗിനാണ്.  സമകാലീനരാഷ്ട്രീയത്തിൽ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ മികവുറ്റ യുവനേതാക്കളില്‍ ഒരാളായിരുന്നു അഴീക്കോട് എംഎല്‍എയായിരുന്ന കെ എം ഷാജി. ലീഗ് ചോദ്യംചെയ്യപ്പെട്ട പല അവസരങ്ങളിലും പാര്‍ട്ടിക്ക് കരുത്തുറ്റ പ്രതിരോധമായി നിലകൊണ്ടിരുന്ന വ്യക്തി കൂടിയായിരുന്നു കെ എം ഷാജി.

കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നതും അതിനെതിരെ പ്രതിഷേധങ്ങളുമായി മുന്നോട്ടിറങ്ങിയതും മുസ്ലീം ലീഗ് ആയിരുന്നു. നിയമന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജലീലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഒരാളായിരുന്നു കെ എം ഷാജി. എന്നാല്‍ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി വിധി ലീഗിനും കെ.എം ഷാജിക്കും ഒരുപോലെ കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കെഎം ഷാജിക്കും നികേഷ് കുമാറിനും മുന്നിൽ ഇനിയുള്ള വഴികളെന്ത് ?

വര്‍ഗീയ പ്രചരണത്തിന്റെ പേരില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവും മുസ്ലീം ലീഗിലെ മറ്റു പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ജലീലിനെ അറിയാവുന്ന ഒരാളും അദ്ദേഹം വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന് പറയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മതേതര വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരാളാണ് ഷാജിയെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എം ഷാജി എംഎൽഎ അയോഗ്യന്‍

ആരോപണങ്ങള്‍ വ്യാജമാണെന്നും എക്കാലവും വര്‍ഗീയതയ്‌ക്കെതിരായ നിലപാടെടുത്തയാളാണ് ഷാജിയെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചത്.

First published: November 9, 2018, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading