'മുഖ്യമന്ത്രി രണ്ട് പര്യടനം കൂടി നടത്തിയിരുന്നെങ്കിൽ ആലപ്പുഴയിലും കോൺഗ്രസ് വിജയിച്ചേനെ'; 'പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി: മുരളീധരൻ

'യുഡിഎഫ് വിജയത്തിൽ ശബരിമല വിഷയം സ്വാധീനം ചെലുത്തി'

news18
Updated: May 26, 2019, 10:01 AM IST
'മുഖ്യമന്ത്രി രണ്ട് പര്യടനം കൂടി നടത്തിയിരുന്നെങ്കിൽ ആലപ്പുഴയിലും കോൺഗ്രസ് വിജയിച്ചേനെ'; 'പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി: മുരളീധരൻ
News 18
  • News18
  • Last Updated: May 26, 2019, 10:01 AM IST
  • Share this:
തിരുവനന്തപുരം: യുഡിഎഫ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ മുരളീധരൻ. പിണറായി വിജയൻ ആലപ്പുഴയിൽ രണ്ട് പര്യടനം കൂടി നടത്തിയിരുന്നെങ്കിൽ അവിടെയും കോൺഗ്രസ് വിജയിക്കുമായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി. യുഡിഎഫ് വിജയത്തിൽ ശബരിമല വിഷയം സ്വാധീനം ചെലുത്തിയെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ സമാനമായ പ്രസ്താവന കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനും നടത്തിയിരുന്നു.

First published: May 26, 2019, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading