നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോൺഗ്രസ് തർക്കം പരിഹരിക്കുന്നതിൽ നേതൃത്വം പരാജയം: മുല്ലപ്പളളിയെ ലക്ഷ്യംവച്ച് കെ മുരളീധരൻ

  കേരള കോൺഗ്രസ് തർക്കം പരിഹരിക്കുന്നതിൽ നേതൃത്വം പരാജയം: മുല്ലപ്പളളിയെ ലക്ഷ്യംവച്ച് കെ മുരളീധരൻ

  കുട്ടനാട്ടിൽ പാലാ ആവർത്തിക്കാൻ പാടില്ല. കേരള കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നാൽ മാത്രം സീറ്റ് നൽകിയാൽ മതി.

  K Muraleedharan

  K Muraleedharan

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കം പരിഹരിക്കുന്നതിൽ നേതൃത്വം പരാജയമെന്ന് കെ.മുരളീധരൻ. കുട്ടനാട്  ഉപതെരഞ്ഞെടുപ്പിന് ദൂരം ഏറെ ഉണ്ടെങ്കിലും സീറ്റിനായി കൊമ്പുകോർക്കൽ തുടങ്ങി കഴിഞ്ഞു. ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് കെപിസിസി നേതൃത്വം. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃത്വത്തിനെതിരെയും, കേരള കോൺഗ്രസിനെതിരെയും കെ മുരളീധരൻ രംഗത്ത് വരുന്നത്.

  കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയമാണെന്ന് മുരളീധരൻ തുറന്നടിച്ചു. കുട്ടനാട്ടിൽ പാലാ ആവർത്തിക്കാൻ പാടില്ല. കേരള കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നാൽ മാത്രം സീറ്റ് നൽകിയാൽ മതി. അല്ലാത്ത പക്ഷം മറ്റെല്ലാ സാധ്യതയും പരിശോധിക്കണമെന്ന് കെ മുരളീധരൻ ന്യൂസ് 18 നോട് പറഞ്ഞു. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതടക്കം പരിഗണിക്കണമെന്ന് കെ മുരളീധരന്റെ വാക്കുകളിൽ വ്യക്തം.

  Also Read-'ആക്ട്' കൈത്താങ്ങായി; ഫിദക്കും ഹന്നക്കും ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം

  മുന്നണിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾക്ക് നേരെ നേതൃത്വം കണ്ണടക്കുകയാണ്. ഇത്തരത്തിൽ ഗൗരവകരമായ നിരവധി പ്രശ്നങ്ങൾ ഉയരുമ്പോഴും കെപിസിസി രാഷ്ട്രീയകാര്യ സമിതി ചോരാത്തതിലുളള അമർഷവും കെ മുരളീധരൻ മറച്ച് വച്ചില്ല. നാല് മാസത്തോളമായി രാഷ്ട്രീയകാര്യ സമിതി യോഗം  ചേർന്നിട്ട്. ഇതിനിടയിൽ ഗൗരവകരമായ നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടായി. ഇനി വൈകിയാൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകേണ്ടി വരുമെന്നും മുരളി മുന്നറിയിപ്പ് നൽകി.

  പൗരത്വ നിയമ ഭേദഗതിയിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്. പക്ഷേ കോൺഗ്രസ് യോഗം ചേർന്ന് ഇതുവരെ യാതൊരു കാര്യവും ചർച്ച ചെയ്തിട്ടില്ല.  പൗരത്വ ഭേദഗതിയിലെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ നിരവധി കേന്ദ്ര മന്ത്രിമാർ കേരളത്തിലെത്തി മടങ്ങുന്നു. എന്നിട്ടും നേതൃത്വത്തിന് അനക്കമില്ലെന്നാണ് വിമർശനം. ഗവർണറുടെ മുന്നിൽ നല്ല കുട്ടിയാവാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുരളീധരൻ കുറ്റപ്പെടുത്തി. യോജിച്ചുളള സമരത്തിൽ മുല്ലപ്പള്ളിയുടെ അഭിപ്രായം തന്നെയായിരുന്നു കെ മുരളീധരനും.
  Published by:Asha Sulfiker
  First published:
  )}