തിരുവനന്തപുരം: ഭാരവാഹി പട്ടിക പോലെയാണ് സ്ഥാനാർഥി നിർണയമെങ്കിൽ അടുത്ത അഞ്ച് കൊല്ലവും പിണറായി തന്നെയെന്ന് പ്രവചിച്ച് കെ മുരളീധരൻ. കെ.മുരളീധരന് പോലും അപരിചിതയായ സോന എങ്ങനെ കെപിസിസിയുടെ ഭാരവാഹിയായി. തിരുവനന്തപുരം ഡിസിസി നടത്തിയ നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുത്തവരുടെ മനസിൽ മുരളീധരൻ തന്നെയാണ് ഈ ചോദ്യത്തിന് വിത്ത് പാകിയത്. ജനപ്രതിനിധികളെ ഒഴിവാക്കിയിട്ടും സോനയെങ്ങനെ കയറി കൂടിയെന്ന ചോദ്യത്തിന് പല നേതാക്കളും ഉത്തരം തേടുമ്പോഴാണ് മുരളീധരൻ തന്നെ ചർച്ചക്ക് തിരികൊളുത്തിയത്.
ആഞ്ഞടിച്ച് കെ മുരളീധരൻപട്ടിക പുറത്തു വന്നപ്പോൾ പുതുമുഖങ്ങൾ കുറവെന്ന് മാത്രം പറഞ്ഞ കെ മുരളീധരൻ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോൾ ഭാരവാഹി പട്ടികയെ പരിഹസിച്ചും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചും രംഗത്തെത്തി. വനിതാപ്രാതിനിധ്യത്തിന്റെ പേരിലാണ് സോനയൊക്കെ പട്ടകയിൽ ഇടം പിടിച്ചത്.
കെപിസിസി ലിസ്റ്റിൽ ഉള്ളവരെ മാത്രമേ ഭാരവാഹികൾ ആക്കാവു എന്നൊരു തീരുമാനം രാഷ്ട്രീയകാര്യ സമിതി എടുത്തിരുന്നു. അത്തരമൊരു ലിസ്റ്റും തയ്യാറാക്കി. പക്ഷേ ഈ സോനയൊക്കെ അതിലുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു മുരളിയുടെ പരിഹാസം. ബുത്തിലിരിക്കേണ്ട പലരും കെപിസിസി ഭാരവാഹിയായി. ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താഴെ തട്ടിൽ ആളുണ്ടാവുമോ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ ചിരിച്ചു. പ്രസിഡന്റ് ഇല്ലാത്തപ്പോൾ ആ കർത്തവ്യം നിർവഹിക്കാനാണ് വൈസ് പ്രസിഡന്റ്. അതിനാണ് 12 പേരെന്നും മുരളീധരൻ തുറന്നടിച്ചു. 21 അംഗ രാഷ്ട്രീയ കാര്യസമിതി ചേർന്നിട്ട് അഞ്ച് മാസമായി. പിന്നെയാണ് 50 അംഗ ഭാരവാഹി യോഗം.
ഇറക്കിയതിൽ വച്ച് ഭേദപ്പെട്ട ലിസ്റ്റാണ് ഇപ്പോഴത്തേത് എന്നതിൽ സംശയമില്ല. പക്ഷേ, രണ്ടാംഘട്ട ലിസ്റ്റിറക്കി കുളമാക്കാതിരുന്നാൽ നല്ലതെന്നാണ് മുന്നറിയിപ്പ്.
കെ.പി.സി.സി.യിലേക്ക് അപ്രതീക്ഷിത ക്ഷണം; ഏക വനിതാ ജനറൽ സെക്രട്ടറിയായി സോനകെപിസിസി പുനസംഘടന പോലെയാണ് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിർണയമെങ്കിൽ ഇടതുമുന്നണിക്ക് ഭരണതുടര്‍ച്ച ഉണ്ടാകുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ലെന്ന് 101 ശതമാനം ഉറപ്പാണ്. പഞ്ചായത്ത് കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന് ഒട്ടും എളുപ്പമല്ല. ജനങ്ങളുടെ പൾസ് അറിഞ്ഞ് സ്ഥാനാർഥികളെ നിര്‍ത്തിയില്ലെങ്കിൽ എന്തുകൊണ്ടു തോറ്റുവെന്ന് പരിശോധിക്കേണ്ട അവസ്ഥയുണ്ടാകില്ല. ഒരിക്കലും കോൺഗ്രസിന് കയറിയിരിക്കാൻ പറ്റാത്ത തിരുവനന്തപുരം കോര്പറേഷൻ ഇനിയെങ്കിലും ജയിക്കണം.
ഇത്തവണ ലാസ്റ്റ് ബസാണ്. ഇപ്പോഴില്ലെങ്കിൽ ഇനിയില്ല. തിരുവനന്തുപുരം ജില്ലാ പഞ്ചായത്തിൽ ജയിച്ചിട്ടും വിഴുപ്പലക്കി നശിപ്പിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ചാമ്പ്യൻമാരായത് സിപിഎമ്മാണ്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടു പടിയായാണ് അവര്‍ അതിനെ കണ്ടത്. സംയുക്തസമരം നല്ല സന്ദേശം നൽകിയപ്പോൾ പി എസ് സി തട്ടിപ്പും മാർക്ക് ദാനവുമൊക്കെ ജനം മറന്നെന്നും മുരളി കുറ്റപ്പെടുത്തി.
ജനപ്രതിനിധികളെ ഒഴിവാക്കിയിട്ടും സോനയെങ്ങനെ കയറികൂടിയെന്ന ചോദ്യത്തിന് പല നേതാക്കളും ഉത്തരം തേടുമ്പോഴാണ് മുരളീധരൻ തന്നെ ചർച്ചക്ക് തിരികൊളുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.