ഒടുവില്‍ 'കരുത്തനെ' അങ്കത്തിനിറക്കി കോണ്‍ഗ്രസ്; നിര്‍ണായക നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടി

സിപിഎമ്മിലെ പി ജയരാജനെതിരെ പ്രവീണ്‍കുമാറിനെ അവതരിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി അപ്പോഴും നേതാക്കളുടെ മനസിലുണ്ടായിരുന്നു

news18
Updated: March 19, 2019, 3:06 PM IST
ഒടുവില്‍ 'കരുത്തനെ' അങ്കത്തിനിറക്കി കോണ്‍ഗ്രസ്; നിര്‍ണായക നീക്കം നടത്തിയത് ഉമ്മന്‍ ചാണ്ടി
news18.com
  • News18
  • Last Updated: March 19, 2019, 3:06 PM IST
  • Share this:
തിരുവനന്തപുരം: രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുഡിഎഫ് ക്യാമ്പിന് പുത്തനുണര്‍വ് നല്‍കി വടകരയില്‍ കെ. മുരളീധരനെ അങ്കത്തിനിറക്കിയുള്ള നിര്‍ണായക നീക്കം നടത്തിയത് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതും ടി.സിദ്ധിഖിന് വയനാട് വേണമെന്ന് എ ഗ്രൂപ്പ് വാശിപടിച്ചതുമാണ് വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ അനിശ്ചിതത്വത്തിലാക്കിയത്. പുതുമഖങ്ങളെയും അത്രപരിചയ സമ്പന്നരല്ലാത്തവരെയും രംഗത്തിറക്കാന്‍ ശ്രമമുണ്ടായെങ്കിലും വടകരയില്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു.

മുല്ലപ്പള്ളി മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയതോടെയാണ് മറ്റു സ്ഥാനാര്‍ഥികളിലേക്ക് ആദ്യഘട്ടത്തില്‍ ചര്‍ച്ച നീണ്ടത്. വിദ്യാ ബാലകൃഷ്ണന്‍, ബിന്ദു കൃഷ്ണ, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവരെയും പരിഗണിച്ചു. അവസാനം പ്രതിസന്ധി മറികടക്കാന്‍ പ്രവീണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഞായറാഴ്ച തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പ്രധാന നേതാക്കളാരും മത്സരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന മനസിലാക്കിയതോടെ മുല്ലപ്പള്ളിയെ കേന്ദ്രീകരിച്ചായി വീണ്ടും ചര്‍ച്ച.

Also Read വടകരയിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

എന്നാല്‍ മത്സരിക്കില്ലെന്ന നിലപാട് മാറ്റാന്‍ മുല്ലപ്പള്ളി തയാറായില്ല. ഇതേത്തുടര്‍ന്ന് രമേശ് ചെന്നിത്തലയ്ക്കു പിന്നാലെ ഉമ്മന്‍ ചാണ്ടിയും ഞായറാഴ്ച വൈകിട്ട് കേരളത്തിലേക്ക് തിരിച്ചു. മുല്ലപ്പള്ളിയ്ക്കാകട്ടെ മടക്കയാത്ര മാറ്റിവയ്‌ക്കേണ്ടിയും വന്നു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് തുടര്‍ന്നും മുല്ലപ്പള്ളിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് ആര്‍എംപിയും ലീഗും പരസ്യമായി രംഗത്തെത്തി. എന്നാല്‍ വടകരയില്‍ തീരുമാനമാകാത്തതിനാല്‍ ഞായറാഴ്ചയും നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ല.

മുല്ലപ്പള്ളി ഇല്ലെന്നു തീര്‍ത്തു പറഞ്ഞതോടെ തിങ്കളാഴ്ച രാവിലെ വീണ്ടും പ്രവീണ്‍ കുമാര്‍ സാധ്യതാപ്പട്ടികയില്‍ ഇടം നേടി. എന്നാല്‍ സിപിഎമ്മിലെ പി ജയരാജനെതിരെ പ്രവീണ്‍കുമാറിനെ അവതരിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി അപ്പോഴും നേതാക്കളുടെ മനസിലുണ്ടായിരുന്നു. ഇതിനിടെ പതിനൊന്നു മണിയോടെയാണ് ഉമ്മന്‍ ചാണ്ടി മുല്ലപ്പള്ളിയെ ബന്ധപ്പെടുന്നത്. വടകരയില്‍ കെ. മുരളീധരന്‍ മത്സരിക്കാന്‍ തയാറാണെന്നാണ് അദ്ദേഹം അറിയിച്ചു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ഥി ചര്‍ച്ച പോലും അവസാനിപ്പിച്ച് കെ. മുരളീധരന്‍ എന്ന ഒറ്റപ്പേരിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്.

First published: March 19, 2019, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading