നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • K Muraleedharan | 'എരണംകെട്ടവന്‍ ഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേത്'; മുഖ്യമന്ത്രിക്കെതിരെ മുരളീധരന്‍

  K Muraleedharan | 'എരണംകെട്ടവന്‍ ഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേത്'; മുഖ്യമന്ത്രിക്കെതിരെ മുരളീധരന്‍

  രാഷ്ടപതിയ്ക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നത് മുരളീധരന്‍ പരിഹസിച്ചു.

  • Share this:
   കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുളീധരന്‍ എംപി. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേതെന്ന് കെ മുരളീധരന്‍ പറഞ്ഞു. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ വന്നിട്ടില്ല.

   രാഷ്ടപതിയ്ക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു. അതേസമയം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

   രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറ്റാന്‍ ശ്രമിച്ചെന്ന വാര്‍ത്ത ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ വിമര്‍ശനം. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

   തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രുതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ കയറ്റാന്‍ ശ്രമിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

   Also Read-'സവര്‍ക്കര്‍ മാപ്പെഴുതി രക്ഷപ്പെട്ടപ്പോള്‍ നിവര്‍ന്നുനിന്ന് വെടിയുണ്ട ഏറ്റുവാങ്ങിയ രക്തസാക്ഷിയാണ് വാരിയംകുന്നന്‍'; പിണറായി വിജയന്‍

   'തിരുവനന്തപുരം മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്പോട്ടില്‍ വെടിവയ്ക്കുക എന്നതാണ് നയം. കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേ' എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

   Also Read-'രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്; അതിന് വിവരമില്ല'; മേയര്‍ ആര്യക്കെതിരെ കെ മുരളീധരന്‍

   വിമാനത്താവളത്തില്‍ നിന്ന് തിരിച്ച രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം മേയറുടെ വാഹനം സഞ്ചരിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്.
   Published by:Jayesh Krishnan
   First published: