നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പ്രിങ്ക്ളർ | എത്ര അവഗണിച്ചാലും മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും: കെ.മുരളീധരൻ

  സ്പ്രിങ്ക്ളർ | എത്ര അവഗണിച്ചാലും മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും: കെ.മുരളീധരൻ

  പ്രവാസികളുടെ ജീവൻ കൊണ്ട് പന്താടരുതെന്നും കെ.മുരളീധരൻ പറഞ്ഞു.

  കെ മുരളീധരൻ

  കെ മുരളീധരൻ

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: സ്പ്രിങ്ക്ളർ വിവാദത്തിൽ എത്ര അവഗണിച്ചാലും മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സോളാറിൽ പ്രതിപക്ഷം ആവശ്യപ്പെട്ട ജുഡീഷ്യൽ അന്വേഷണം അന്നത്തെ സർക്കാർ അംഗീകരിച്ചു. സ്പ്രിങ്ക്ളർ കരാറിൽ സി.ബി.ഐ അന്വേഷണം വേണം. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. ആവശ്യം അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഇടക്ക് വെച്ച് പിൻമാറില്ലെന്നും മുരളീധരൻ പറഞ്ഞു.

   പുര കത്തുമ്പോൾ വാഴ വെട്ടരുത്. ഡാറ്റ സ്വന്തമായി വികസിപ്പിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല. വിദേശ കമ്പനിയുമായി കരാർ ഒപ്പിടുമ്പോൾ കേന്ദ്ര അനുമതി തേടിയില്ല. നിയമ, ഫിനാൻസ് അനുമതി തേടിയില്ല. മന്ത്രിസഭാ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാർ ഒപ്പു വെക്കാനാകുമോയെന്നും മുരളീധരൻ ചോദിച്ചു.

   You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം‍ [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]

   നരേന്ദ്ര മോദി പാട്ട കൊട്ടാൻ പറഞ്ഞാൽ ആദിത്യനാഥ് കൊട്ടിയില്ലെങ്കിലും പിണറായി കൊട്ടും. സ്പ്രിങ്ക്ളർ വിഷയത്തിൽ കാരാട്ട് അഭിപ്രായം പറയണം. സ്കൂളിന് കോഴ്സ് കിട്ടാൻ എം.എൽ.എ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാൽ കേരളത്തിലാരും വിശ്വസിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. സ്പീക്കർ ചെയ്തത് തെറ്റായ തീരുമാനമാണെന്നും നിഷ്പക്ഷതയ്ക്ക് പകരം സ്പീക്കർ പാർട്ടി സ്വാധീനം ഉണ്ടാക്കുന്നെന്നും മുരളീധരൻ ആരോപിച്ചു.

   പ്രവാസികളുടെ ജീവൻ കൊണ്ട് പന്താടരുതെന്നും കെ.മുരളീധരൻ
   പറഞ്ഞു. പ്രവാസികൾ വലിയ മാനസികസംഘർഷം അനുഭവിക്കുന്നു
   . തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നു
   . ക്വാറന്റൈന് സന്നദ്ധമായ സംസ്ഥാനങ്ങൾക്ക് കൊണ്ടുവരാൻ അനുമതി വേണം. കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് ഭരിക്കുന്നവർക്കും പങ്കുണ്ട്. എന്നാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.

       കേരളത്തിൽ യു.ഡി.എഫ് ആണ് ഭരിച്ചിരുന്നതെങ്കിൽ അതിർത്തിയിൽ 11 പേർ മരിക്കില്ലായിരുന്നു. കാസർക്കോട് മെഡിക്കൽ കോളജിനോട് ഇടതുസർക്കാർ വിരോധം പ്രകടിപ്പിച്ചു. ഉമ്മൻ ചാണ്ടി തുടങ്ങിയ മെഡിക്കൽ കോളജിനോട് ഇടതു സർക്കാർ മുഖം തിരിക്കുകയായിരുന്നു. ഇത് പറയുന്ന പ്രതിപക്ഷ നേതാവിനെ വിമർശിക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു.
   First published: