സി.പി.എമ്മിനു വേണ്ടി ഏതു തരംതാണ പ്രവര്‍ത്തിയും ഏറ്റെടുക്കുന്ന ഡി.ജി.പി പൊലീസിന് അപമാനം: കെ. മുരളീധരൻ
സി.പി.എമ്മിനു വേണ്ടി ഏതു തരംതാണ പ്രവര്‍ത്തിയും ഏറ്റെടുക്കുന്ന ഡി.ജി.പി പൊലീസിന് അപമാനം: കെ. മുരളീധരൻ
ബെഹ്റയ്ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് നൂറുശതമാനം ശരിയാണ്. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെ ഡി.ജി.പി. തരംതാഴ്ന്നിരിക്കുക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി. ബെഹ്റയ്ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് നൂറുശതമാനം ശരിയാണ്. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെ ഡി.ജി.പി. തരംതാഴ്ന്നിരിക്കുക്കുകയാണ്. ബെഹ്റ ഡി.ജി.പി. സ്ഥാനം ഒഴിയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
സി.പി.എമ്മിനു വേണ്ടി ഏതു തരംതാണ പ്രവര്‍ത്തിയും ഏറ്റെടുക്കുന്ന ഡി.ജി.പി. കേരള പൊലീസിന് അപമാനമാണ്. ഈ നിലപാടാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ളത്. കെ.പി.സി.സി. പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. അത് പാര്‍ട്ടി നയമാണെന്നും മുരളീധരന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.